Mother (2009)
Korean
യുവാവായിട്ടും ബുദ്ധി വളർച്ച എത്താത്ത ഒരു മകൻ അതായിരുന്നു ആ അമ്മയുടെ ഏക സമ്പാദ്യം . വളരെ കഷ്ടപ്പെട്ട് ആയിരുന്നു ആ 'അമ്മ മകനെ നോക്കിയിരുന്നത് , കുറച്ചു തല്ലിപ്പൊളി ആയി നടക്കുന്ന ഒരു കൂട്ടുകാരൻ അവനുണ്ടായിരുന്നു അവനോടൊപ്പം കറങ്ങി നടക്കുക ആയിരുന്നു ഇവന്റെ വിനോദം , അങ്ങനെ ചില്ലറ അടിപിടി കേസുകളിൽ ഒക്കെ ഇവാൻ ചെന്ന് തല വെയ്ക്കാറുണ്ടായിരുന്നു , കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് മിക്കപ്പോഴും ഇവൻ വരുത്തി വെയ്ക്കുന്ന ഓരോ കുഴപ്പങ്ങൾക്കുമായി ആ അമ്മയ്ക്ക് ചിലവാക്കേണ്ടതായും വന്നിരുന്നു , എന്നിരുന്നാലും തന്റെ മകന്റെ അവസ്ഥ അറിയാവുന്നത്കൊണ്ട് ആ സ്ത്രീ അതെല്ലാം സഹിച്ചു അവനെ പൊന്നു പോലെ സ്നേഹിച്ചു ജീവിച്ചു പോന്നു ...
അങ്ങനെ ഇരിക്കെ അവിടെ ഒരു പെൺകുട്ടി അതി ക്രൂരമായി കൊല്ലപ്പെടുന്നു , സാഹചര്യ തെളിവുകൾ എല്ലാം ഇവനാണ് കുറ്റവാളി എന്ന് ഉറപ്പിക്കുന്നു , ഇവനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു , എന്നാൽ തന്റെ മകൻ അങ്ങനെ ചെയ്യില്ല എന്നറിയാവുന്ന ആ സ്ത്രീ അവനെ രക്ഷിക്കാൻ നടത്തുന്ന ശ്രെമങ്ങളാണ് ഈ ചിത്രം , സാധാരണക്കാരിയായ ആ സ്ത്രീ നടത്തുന്ന അന്വോഷണങ്ങളും മകനെ രക്ഷിക്കാൻ വേണ്ടി തെളിവുകൾ കണ്ടെത്താൻ ശ്രെമിക്കുന്നതുമെല്ലാം വളരെ നല്ല രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു ...
ആ അമ്മയ്ക്ക് ഇവനെ രക്ഷിക്കാൻ സാധിക്കുമോ ?? ആരാണ് യഥാർത്ഥ കുറ്റവാളി ??
ഇതെല്ലാം അറിയണമെങ്കിൽ ഈ ചിത്രം കാണുക , സ്ലോ മൂഡിൽ പോവുന്ന നല്ലൊരു ഇൻവസ്റ്റിഗേഷൻ ത്രില്ലെർ എന്ന് പറയാം , ക്ലൈമാക്സ് കൊള്ളാം .....


0 Comments:
Post a Comment