*തണ്ണീർ മത്തൻ ദിനങ്ങൾ*
ആദ്യമായി പ്രണയം മൊട്ടിട്ടു തുടങ്ങിയ ആ സ്കൂൾ ദിനങ്ങൾ നിങ്ങൾ ഓർമിക്കുന്നുവോ?
കൂട്ടുകാരുടെ ഒപ്പം നാരങ്ങാവെള്ളവും കുടിച്ചു, ക്രിക്കറ്റും കളിച്ചു, കെമിസ്ട്രി ലാബിൽ എക്സ്പെരിമെന്റ് നടത്തി ടെസ്റ്റുട്യൂബും പൊട്ടിച്ചു ഫിസിക്സ് ലാബിലെ ഓരോ ഉപകരണത്തിലും നമ്മുടെ കോമാളിത്തരങ്ങൾ കാണിച്ചു കൂട്ടിയതൊക്കെ നിങ്ങൾ മറന്നുവോ??
ആദ്യമായി ടൂർ പോയതും സ്നേഹിക്കുന്ന കുട്ടിയെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഓരോന്ന് കാട്ടികൂട്ടിയതും, ക്യാമ്പ് ഫയറിൽ ഡാൻസ് കളിക്കാൻ അറിയാത്ത സാറിനെ ക്കൊണ്ട് ഡാൻസു ചെയ്യിപ്പിച്ചതും കൂടെ നിന്ന് തുള്ളിയതും മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞുവോ???
സയൻസുകാരും ഹ്യുമാനിറ്റീസ്കാരും കൊമേഴ്സ് കാരും തമ്മിൽ നിസാര കാര്യത്തിന് വഴക്കുണ്ടാക്കിയതും പിന്നെ അവരോടു തന്നെ കട്ട സൗഹൃദം സ്ഥാപിച്ചതും അവധി ദിവസങ്ങൾ വെറുത്തു കൂട്ടുകാരെ എന്നും കാണാനും അവരോടൊപ്പം എന്നും അടിച്ചു പൊളിച്ചു പരസ്പരം നമ്പറുകൾ അടിച്ചു ചിരിച്ചു, കളിയാക്കി, കരഞ്ഞു ജീവിച്ചതും എല്ലാം മനസ്സിൽ സൂക്ഷിക്കുന്നില്ലേ നിങ്ങൾ???
അനുഭവിച്ചപ്പോൾ നമ്മൾ ഒരിക്കലും അറിഞ്ഞിരുന്നില്ല അതായിരുന്നു നമ്മുടെ ജീവിതത്തിലെ ഇനി ഒരിക്കലും തിരിച്ചു വരാത്ത ഏറ്റവും നല്ല മനോഹര നിമിഷങ്ങൾ എന്ന്.....
അതെ ആ മധുരിക്കും ഓർമകളുടെ പൂങ്കാവനത്തിലേക്കു ഒരു തിരിച്ചു യാത്ര അതാണ് *തണ്ണീർ മത്തൻ ദിനങ്ങൾ*
പടം കണ്ടു കഴിഞ്ഞപ്പോൾ എന്തായിരുന്നു സിനിമയുടെ കഥ എന്ന് ആലോചിച്ചപ്പോൾ ശരിയാണ് അതിൽ ഈ പറയുന്ന കഥ ഒന്നും ഇല്ല പക്ഷേ ഇതിൽ എവിടെയോ നമ്മുടെ കുട്ടിക്കാലം ഒളിഞ്ഞിരിപ്പുണ്ട് അതിൽ കഥയല്ല നമ്മുടെ മധുരിക്കും ഓർമ്മകൾ ആണ് ഉള്ളത്.....
കുമ്പളങ്ങി നൈറ്റ്‌സ് മൂവിയിൽ സൗബിന്റെ ഇളയ സഹോദരന്റെ വേഷം ചെയ്ത മാത്യു തോമസ്, വിനീത് ശ്രീനിവാസൻ പിന്നെ ഒരു പറ്റം പുതുമുഖ താരങ്ങളും അഭിനയിക്കുക അല്ല അവർ നമ്മുടെ ആ നല്ലകാലം ജീവിച്ചു കാണിച്ചിരിക്കുന്നു....
ഫാമിലിയോടൊപ്പം കാണാൻ പറ്റിയ നല്ലൊരു കോമഡി എന്റർടൈൻമെന്റ് മൂവി ആണ് ഒരു നിമിഷം പോലും ബോറടിക്കില്ല
9/10


0 Comments:
Post a Comment