Scandal Makers
Korean -2008
വളരെ ചെറുപ്പത്തിൽ അമ്മയാകേണ്ടി വന്ന ഒരു പെൺകുട്ടി അവൾ ഒരു റേഡിയോ സ്റ്റേഷനിലെ ഒരു പരിപാടിയിലേക്ക് വിളിച്ചപ്പോൾ തന്റെ കഥകൾ പരിപാടി അവതരിപ്പിച്ച റേഡിയോ ജോക്കിയോട് പറയുന്നു , തന്റെ റേഡിയോ പരിപാടിയിലൂടെ നാട് മുഴുവൻ പ്രശസ്തനായ ചെറുപ്പക്കാരനായ ജോക്കി അവൾക്കു വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളുമൊക്കെ നൽകുന്നു , ഇവളുടെ കഥ കേട്ട് റേഡിയോയിലെ ഈ പരിപാടിക്ക് ശ്രോതാക്കളുടെ എണ്ണം കൂടുന്നു .........
അടുത്ത ആഴ്ച വിളിച്ചപ്പോൾ താനും നേഴ്സ്സറിയിൽ പഠിക്കുന്ന മോനും ഒറ്റയ്ക്കാണ് , അവൾ കഷ്ടപ്പെട്ട് ജോലി ചെയ്താണ് മോനെ നോക്കുന്നത് എന്നൊക്കെ ഉള്ള അവളുടെ പരാതി കേട്ട ജോക്കി അവളുടെ അച്ഛന്റെ അരികിലേക്ക് പോവാൻ ഉപദേശിക്കുന്നു , എന്നാൽ തന്റെ അച്ഛൻ വളരെ ചെറുപ്പം ആണ് കൂടാതെ ഇങ്ങനെ ഒരു മോൾ ഉള്ള കാര്യം അയാൾക്ക് അറിയില്ല എന്ന് അവൾ ജോക്കിയെ അറിയിക്കുന്നു , കൂടാതെ ചെറുപ്പക്കാരനായ അച്ഛന്റെ അരികിലേക്ക് നേഴ്സ്സറിയിൽ പഠിക്കുന്ന മോൻ ഉണ്ടെന്നു പറഞ്ഞു ഇത് വരെ ഇല്ലാത്ത മകൾ ചെന്നാൽ ഉള്ള അവസ്ഥ അവൾ വിവരിക്കുന്നു , ഒരു 34 / 35 വയസുള്ള ഒരുവന്റെ മുൻപിലേക്ക് ഒരു 20 വയസുകാരി മകൾ ആണെന്ന് പറഞ്ഞു ചെന്നാൽ എന്താവും ?? കൂടാതെ അവൾക്കു 3/4 വയസുള്ള ഒരു മകനും കൂടെ ഉണ്ടെന്നാണെങ്കിലോ ???? ഇന്നലെ വരെ അടിച്ചു പൊളിച്ചു നടന്ന ഒരുവൻ പെട്ടെന്നൊരു സുപ്രഭാതത്തിൽ മുത്തച്ഛൻ ആയാൽ എങ്ങനെ ഇരിക്കും ????
എല്ലാം കേട്ടിട്ടും ജോക്കി അവളെ അച്ഛന്റെ അരുകിൽ ചെന്ന് സത്യം എല്ലാം പറഞ്ഞു ഒന്നാകാൻ നിർബന്ധിക്കുന്നു ..............
പിറ്റേ ദിവസം വീടിന്റെ വാതിൽ തുറന്ന ജോക്കി ഞെട്ടുന്നു
അവളും മോനും അങ്ങോട്ട് കയറി വന്നിരിക്കുന്നു ...
അയാളാണ് അച്ഛൻ എന്ന് അവളും , അയാളാണ് മുത്തച്ഛൻ എന്ന് അവളുടെ മോനും പറയുന്നു
തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങളാണ് ഈ സിനിമ , നല്ലൊരു ഫാമിലി - കോമഡി മൂവി ആണ്
സത്യത്തിൽ അയാൾ തന്നെ ആണോ പ്രതി അതോ ഇവൾ വേറെ മാർഗം ഇല്ലാത്തത്കൊണ്ട് അങ്ങോട്ട് ചെന്നതാണോ ???
കണ്ടു ചിരിച്ചു ആസ്വദിച്ചു അറിയുക ...............
കുട്ടിയായി അഭിനയിച്ച wang suk -hyun അടിപൊളി ആണ്
0 Comments:
Post a Comment