The Next Three Days (2010)
English
സന്തോഷകരമായ കുടുംബജീവിതം നയിച്ച അയാൾക്ക് അത് നഷ്ടമാവുന്നു , അയാളുടെ ഭാര്യയെ മറ്റൊരു സ്ത്രീയെ വധിച്ച കുറ്റത്തിന് തെളിവുകൾ സഹിതം പോലീസ് അറസ്റ്റ് ചെയ്യുന്നു , എന്നാൽ അയാൾ മാത്രം അത് വിശ്വസിക്കാൻ തയ്യാറാവുന്നില്ല , തന്റെ മകന് അമ്മയെ തിരികെ കൊടുക്കാൻ തനിക്കു തന്റെ നഷ്ടപെട്ട ജീവിതം തിരിച്ചു കിട്ടാൻ അയാൾ നടത്തുന്ന ചെയ്തികളാണ് ഈ ചിത്രം , ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും മറ്റു കഥാപാത്രങ്ങളെപ്പോലെ നമുക്കും തോന്നും അയാളുടെ ഭാര്യ കുറ്റവാളി തന്നെയാണ് എന്നിട്ടും അയാൾ മാത്രം എന്തെ അത് മനസിലാക്കാൻ സമ്മതിക്കാത്തതെന്ന് , അതാ മനുഷ്യന് സ്വന്തം കുടുംബത്തോടുള്ള സ്നേഹം മൂലമാണെന്ന് നമ്മൾ മനസിലാക്കും ,,
വളരെ സ്ലോ മൂവി ആണ് എന്നാൽ പോലും കണ്ടു തുടങ്ങിയിട്ട് നിർത്തിയിട്ട പോവാൻ മനസ്സ് വന്നില്ല
അയാൾക്ക് ഭാര്യയെ ഏതു വിധേന എങ്കിലും രക്ഷിക്കാൻ കഴിയുമോ അതോ അവൾ കുറ്റവാളി ആന്നെന്നു അയാൾക്ക് കൂടി മനസിലാവുമോ ?? ഈ ചോദ്യത്തിന്റെ ഉത്തരം തേടി സിനിമ മുഴുവൻ കാണുക , നിരാശപ്പെടേണ്ടി വരില്ല തീർച്ച ....


0 Comments:
Post a Comment