Cook Up a Storm (2017) Hong Kong സ്പ്രിങ് അവന്യുവിൽ ഉള്ള സെവൻ എന്നൊരു റെസ്റ്റോറന്റ് , അവിടുത്തെ  വിഭവങ്ങളുടെ രുചി  മൂലം നാട് മുഴുവൻ ...

Home » » Cook Up a Storm (2017)

Cook Up a Storm (2017)

Cook Up a Storm (2017)

Hong Kong

സ്പ്രിങ് അവന്യുവിൽ ഉള്ള സെവൻ എന്നൊരു റെസ്റ്റോറന്റ് , അവിടുത്തെ  വിഭവങ്ങളുടെ രുചി  മൂലം നാട് മുഴുവൻ പ്രശസ്തമാണ് ആ റെസ്റ്റോറന്റ്  , അതിനെല്ലാം കാരണം അവിടുത്തെ ചെറുപ്പക്കാരനായ പാചകക്കാരൻ ആണ് , അയാളുടെ കൈപ്പുണ്യം ആ നാട്ടിലെ ജനങ്ങൾക്ക് സമ്മാനിക്കുന്നത് രുചിയൂറും വിഭവങ്ങളാണ് . പാചക്കാരനായ അച്ഛൻ  കുട്ടിക്കാലത്ത് ഉപേക്ഷിച്ചു പോയ ആ ചെറുപ്പക്കാരന്റെ ഏറ്റവും വലിയ മോഹം പാചകത്തിനായി ആ നാട്ടിൽ നടക്കുന്ന ലോക പാചക മത്സരത്തിൽ ഒന്നാമതെത്തുക എന്നതായിരുന്നു ......

അങ്ങനെ ഇരിക്കെ ഈ സെവൻ റെസ്റ്റോറെന്റിനു എതിർവശത്തായി മറ്റൊരു മോഡേൺ റെസ്റ്റോറന്റ് എത്തുന്നു , അവിടുത്തെ പാചകക്കാരനും അയാളുടെ കൂട്ടുകാരിയും ചേർന്നൊരുക്കുന്ന വിഭവങ്ങളും അതി രുചികരമായിരുന്നു , ഇത് നാട്ടിൽ ഈ രണ്ടു റെസ്റ്റോറന്റ് തമ്മിലുള്ള മത്സരത്തിലേക്ക് കാര്യങ്ങൾ എത്തുന്നു ........

ഇതിനിടയിലേക്കു ലോക പാചകമത്സരവും കടന്നു വരുന്നു , അതിലേക്കു മത്സരിക്കാൻ ഇതിൽ ഏതു റെസ്റ്റോറെന്റിലെ പാചകക്കാരനാവും അവസരം ലഭിക്കുക ?? 

രുചിയുടെ കൊതിയൂറും  വിഭവങ്ങൾ അണി  നിരത്തിയുള്ള  പോരാട്ടത്തിൽ ജൂറിയുടെ നാവിനെ ആരാവും കീഴടക്കുക ..
കണ്ടു തന്നെ അറിയുക ..............


നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വിഭവങ്ങൾ ഒക്കെയാണ് ഇതിൽ പാചകം ചെയ്യുന്നതായി കാണിക്കുന്നത് , എന്നിരുന്നാൽ കൂടി നാമറിയാതെ നമ്മുടെ നാവിൽ ഇടയ്ക്കിടെ വന്നു പോവുന്ന കൊതിയൂറും ജലകണികകൾ ആണ് ഈ ചിത്രത്തിന്റെ വിജയം , ഇത്രയും മനോഹരമായി പാചകരംഗങ്ങളും വിഭവങ്ങൾ ഒരുക്കുന്നതുമായ ഒരു ചിത്രം നിങ്ങൾ ഇതിനു മുൻപ് കണ്ടിരിക്കാൻ സാധ്യത ഇല്ല 

എല്ലാത്തരത്തിലും ഉള്ള ആൾക്കാരെ ആകർഷിക്കാൻ പാകത്തിനുള്ള സിനിമയാണ്  

0 Comments:

Post a Comment

Search This Blog

Powered by Blogger.