Diary of June (2005)
കൊറിയന്‍
സ്‌കൂൾ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു ക്രൈം മൂവിയാണ് ഡയറി ഓഫ് ജൂൺ
നഗരത്തിലെ ഒരു സ്‌കൂളിൽ രണ്ടു ആൺകുട്ടികൾ മരണപ്പെടുന്നു , ഒന്നാമത്തെ ആളെ കൊന്നിട്ട് രണ്ടാമൻ ആത്മഹത്യ ചെയ്തതാവാം എന്നുള്ള ധാരണയിൽ പോലീസ് ഇരിക്കുമ്പോൾ രണ്ടാമന്റെ പോസ്റ്മോർട്ടത്തിന്റെ ഇടയിൽ അവന്റെ വയറ്റിൽ നിന്നും ഒരു ക്യാപ്സൂൾ ലഭിക്കുന്നു , അത് തുറന്നു പരിശോധിക്കുമ്പോൾ അതിന്റെ ഉള്ളിൽ ചെറുതായി മടക്കിയ ഒരു ഡയറിയുടെ പേജിന്റെ തുണ്ട് ലഭിക്കുന്നു , അതിൽ ഒന്നാമത്തെ കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ ലഭിക്കുന്നു , ഉടൻ തന്നെ ഡിറ്റക്ടീവുകൾ ആദ്യത്തെ കുട്ടിയുടെ ശരീരം പരിശോധിക്കുന്നു അതിൽ നിന്നും രണ്ടാമത്തെ മരണത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ ലഭിക്കുന്നു , ഈ ഡയറിയുടെ കയ്യക്ഷരം ആരുടെ എന്ന് കണ്ടുപിടിക്കാൻ പോലീസ് അന്വോഷണം നടത്തുന്നതിനിടെ വീണ്ടും കൊലപാതകങ്ങൾ സംഭവിക്കുന്നു .......
പോലീസ് അവസാനം കയ്യക്ഷരം കണ്ടെത്തി വരുമ്പോൾ ആണ് മനസിലാവുന്നത് ആ കൈയക്ഷരത്തിന്റെ ഉടമ ഒരു മാസം മുൻപ് നടന്ന ഒരു കാർ അപകടത്തിൽ മരിച്ച ഒരു കുട്ടിയുടെ ആണെന്ന് .............................. .
പിന്നെ ആരാവും ഈ കൊലപാതകങ്ങൾക്ക് പുറകിൽ ??
അതിന്റെ അന്വോഷണം ഈ ഫിലിം കണ്ടു നിങ്ങൾ പൂർത്തിയാക്കുക ............................
കൊറിയൻ പടങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ പാകത്തിനുള്ള ഫിലിം ആണ് , കുറ്റവാളി ഫിലിം പകുതി ആവുമ്പോൾ നമുക്ക് മുൻപിൽ എത്തുന്നുണ്ട് , എന്നിരുന്നാൽ കൂടി അത്യാവശ്യം ട്വിസ്റ്റ് ഉള്ള ക്ലൈമാക്സ് ആണ് ഉള്ളത്
0 Comments:
Post a Comment