Aa Karaala Ratri (2018)   കന്നഡ  കന്നഡയിലെ ഒരു ഗ്രാമത്തിൽ ഒരു ഇരുപതു വർഷം മുൻപ് നടക്കുന്ന  ഒരു കഥയാണിത് , ദരിദ്രനായ ഒരുവനും ഭാര്യ...

Home » » Aa Karaala Ratri (2018)

Aa Karaala Ratri (2018)


Aa Karaala Ratri (2018) 

കന്നഡ 

കന്നഡയിലെ ഒരു ഗ്രാമത്തിൽ ഒരു ഇരുപതു വർഷം മുൻപ് നടക്കുന്ന  ഒരു കഥയാണിത് , ദരിദ്രനായ ഒരുവനും ഭാര്യയും , കെട്ടുപ്രായം കഴിഞ്ഞ മകളുമാണ് കുടുംബത്തിൽ ഉള്ളത് , കുറച്ചു നാൾ മുൻപ് വരെ അത്യാവശ്യം സ്ഥലവും കൃഷിയും ഒക്കെയായി കഴിഞ്ഞിരുന്ന ആ കുടുംബത്തിൽ കൃഷിക്ക് ഇടയ്ക്കു സംഭവിച്ച നഷ്ടം മൂലം സ്ഥലമൊക്കെ മറ്റൊരാൾക്ക് പണയപ്പെടുത്തേണ്ടതായി വന്നു ആയതിനാൽ സ്വന്തം സ്ഥലത്തു മറ്റൊരാളുടെ ജോലിക്കാരനായി പണിയെടുക്കേണ്ട അവസ്ഥയിൽ ആയിരുന്നു ആ കുടുംബം , അങ്ങനെ ഇരിക്കെ ഒരു ചെറുപ്പക്കാരനായ വഴിപോക്കൻ ഇവരുടെ വീടിന്റെ അരികിലൂടെ വരുന്നു , അയാൾക്ക്‌ അടുത്ത ഗ്രാമത്തിലേക്ക് ആയിരുന്നു പോവേണ്ടിയിരുന്നത് , ദൂരം കുറെ പോവാൻ ഉണ്ടായിരുന്നതിനാൽ അയാൾ അന്ന് ഈ കുടുംബത്തിൽ താമസസൗകര്യം കൊടുക്കാമോ എന്ന് ചോദിക്കുന്നു ..
മനസില്ലാ മനസോടെ ആ കുടുംബം അതിനു സമ്മതിക്കുന്നു ....
ഇടയ്ക്കു ഈ വഴിപോക്കൻ അയാളുടെ കയ്യിൽ ഉള്ള പെട്ടി തുറക്കുമ്പോൾ അതിനുള്ളിൽ ഇരിക്കുന്ന കാശും സ്വർണവും ഈ കുടുംബം കാണുന്നു ..............................

ദാരിദ്രംമൂലമുള്ള കഷ്ടപ്പാട് , കെട്ടുപ്രായം എത്തിയ മകളുടെ ജീവിതം അത് ഈ കുടുംബത്തിന്റെ മനസ് ചെകുത്താന് പണയപ്പെടുത്തുമോ, അവർ അയാളുടെ സ്വത്ത് എങ്ങനെ എങ്കിലും കൈക്കലാക്കുമോ ???

അതോ രാത്രി ഒരു ദരിദ്ര കുടുംബത്തിൽ ദുർബലരായ ഭാര്യയും ഭർത്താവും , പിന്നെ കെട്ടുപ്രായം എത്തിയ മകളും അവരെ കീഴ്‌പ്പെടുത്തി  എല്ലാം കൈക്കലാക്കുവാൻ ആ വഴിപോക്കന്റെ മനസ്സിനോട്  ചെകുത്താൻ ഉപദേശിക്കുമോ ???


കാണുക  കണ്ട് അറിയുക , ക്ലൈമാക്സ് ഊഹിക്കാൻ പറ്റിയേക്കും എന്നൊക്കെ ചിലർ പറയും എന്നാലും നല്ലൊരു സിനിമാ അനുഭവം ആണ് ഇത് സമ്മാനിക്കുക 







0 Comments:

Post a Comment

Search This Blog

Powered by Blogger.