Jersey 2019
Telugu
ക്രിക്കറ്റ് കളിക്കുന്ന പലരും ഒരിക്കലെങ്കിലും ഇന്ത്യൻ ടീമിനായി കളിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ടാവും , ഇത് അങ്ങനെ ഒരു സ്വപ്ന സാക്ഷാത്കാരത്തിനായി ഒരുവൻ നടത്തുന്ന ത്യാഗത്തിന്റെ പോരാട്ടത്തിന്റെ സഹനത്തിന്റെ എല്ലാം കഥയാണ്
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ഇന്ത്യൻ ടീമിൽ കയറിപ്പറ്റുവാൻ സാധിക്കാതെ പരാജയപ്പെട്ട ഒരുവൻ സ്വന്തം ജോലി നഷ്ടപ്പെട്ട് ഭാര്യയുടെ കരുണ കൊണ്ട് ജീവിക്കേണ്ടി വരുന്നു , മകന് ഒരാവശ്യം വന്നാൽ നടത്തിക്കൊടുക്കാൻ പോലും കാശില്ലാതെ പരാജയപ്പെട്ട ഒരുവൻ തനിക്കു നഷ്ടങ്ങൾ സമ്മാനിച്ച ക്രിക്കറ്റിലൂടെ തന്നെ അവന്റെ സ്വപ്നങ്ങൾ എല്ലാം വെട്ടിപ്പിടിക്കാൻ നടത്തുന്ന യാത്രയാണ് ഈ ചിത്രം ..
നായക കഥാപാത്രമായി നാനി അതിമനോഹരമായി അഭിനയിച്ചിരിക്കുന്നു , ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക് മാത്രമല്ല എല്ലാ സിനിമാപ്രേമികൾക്കും ആസ്വദിക്കാൻ പാകത്തിനാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് .....


0 Comments:
Post a Comment