The Gangster, The Cop, The Devil കൊറിയൻ  ഒരു പോലീസുകാരൻ , ഒരു വലിയ ഗുണ്ടാ നേതാവ് , പിന്നെ ഒരു ക്രൂരനായ സീരിയൽ കില്ലർ ഇവരുടെ മൂന്ന...

Home » » The Gangster, The Cop, The Devil

The Gangster, The Cop, The Devil


The Gangster, The Cop, The Devil
കൊറിയൻ 

ഒരു പോലീസുകാരൻ , ഒരു വലിയ ഗുണ്ടാ നേതാവ് , പിന്നെ ഒരു ക്രൂരനായ സീരിയൽ കില്ലർ ഇവരുടെ മൂന്നുപേരുടെയും കഥയാണ് ഈ കൊറിയൻ ചിത്രം , ചൂതാട്ടവും അടി ഇടി മറ്റു ഗുണ്ടായിസവുമായി നടക്കുന്ന ഗ്യാങ്സ്റ്റർ അയാളെ അറസ്റ്റ് ചെയ്യാൻ ശ്രെമിക്കുന്ന പോലീസ് ഓഫിസർ പക്ഷെ മുകളിൽ ഉള്ള ഉദ്യോഗസ്ഥരുമായി ഗ്യാങ്സ്റ്റർക്കു ബന്ധം ഉള്ളതുകൊണ്ട് പോലീസുകാരന് അയാളെ ഒന്നും ചെയ്യാനും പറ്റുന്നില്ല , അങ്ങനെ ഇരിക്കെ നഗരത്തിൽ  സീരിയൽ കില്ലർ  നടത്തുന്ന  കൊലപാതകങ്ങൾ അരങ്ങേറുന്നു . പോലീസ് അന്വോഷണം സീരിയൽ കില്ലറുടെ പുറകെ പോവുന്നു ...
അങ്ങനെ ഇരിക്കെ ഈ ഗ്യാങ്‌സ്റ്റർ സീരിയൽ കില്ലറുടെ ആക്രമണത്തിന് ഇരയാവുന്നു , തുടർന്നുള്ള സംഭവവികാസങ്ങളിലൂടെ സിനിമ പുരോഗമിക്കുന്നു ............

ഗ്യാങ്സ്റ്ററും പോലീസുകാരനും സീരിയൽ കില്ലറും  തമ്മിലുള്ള പോരാട്ടം അതിൽ അന്തിമ വിജയം ആർക്കൊപ്പമായിരിക്കും ??

കൊറിയൻ സിനിമാപ്രേമികൾക്കു മറക്കാൻ പറ്റാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന സിനിമയാണ് 

ഇവന്മാർക്ക് മാത്രം ഇതുപോലത്തെ സിനിമകൾ എവിടുന്നു കിട്ടുന്നുവോ എന്തോ ......................



0 Comments:

Post a Comment

Search This Blog

Powered by Blogger.