C/o  ​​ Kancharapalem Telugu ​ഒരിക്കലെങ്കിലും ജീവിതത്തിൽ പ്രണയിച്ചിട്ടുള്ളവർക്കുള്ളതാണീ സിനിമ , അതെ പ്രണയത്തിന്റെ ആ സൗന്ദര്യ...

Home » » C/o ​​Kancharapalem

C/o ​​Kancharapalem

C/o ​​Kancharapalem

Telugu


​ഒരിക്കലെങ്കിലും ജീവിതത്തിൽ പ്രണയിച്ചിട്ടുള്ളവർക്കുള്ളതാണീ സിനിമ , അതെ പ്രണയത്തിന്റെ ആ സൗന്ദര്യം അതേപടി ഒപ്പിയെടുത്ത് നമുക്ക് മുൻപിൽ ഈ സിനിമയിലൂടെ എത്തിച്ചിരിക്കുന്നു , പ്രണയിക്കുന്നവർ മാത്രം അനുഭവിക്കുന്ന പലവിധ വികാരങ്ങളുടെ വേലിയേറ്റമാണീ  ചിത്രം , പ്രണയിനിയുടെ ഒരു നോട്ടത്തിനു വേണ്ടിയുള്ള ,ഒന്ന് മിണ്ടാൻ വേണ്ടിയുള്ള , ഒന്ന് നോക്കി ചിരിക്കാൻ വേണ്ടിയുള്ള കാത്തിരുപ്പ് , അതിനു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥന , പ്രണയം നൽകുന്ന ദുഃഖം , അത് മൂലം ഉണ്ടാവുന്ന ചില തീരാ നഷ്ടങ്ങൾ , അങ്ങനെ അങ്ങനെ പ്രണയത്തിന്റെ ഒരു നിറക്കൂട്ടാണീ സിനിമ ..... 
Kancharapalem എന്ന കൊച്ചു ഗ്രാമത്തിലെ  വ്യത്യസ്തരായ നാല്  ആളുകളുടെ പ്രണയ നിമിഷങ്ങളിലൂടെ അതിലൂടെ അവരുടെ ജീവിതത്തിലൂടെ നമ്മൾ നടത്തുന്ന ഒരു യാത്രയാണിത് , സ്‌കൂൾ കുട്ടിയായ സുന്ദരം അവന്റെ  നിഷ്കളങ്കമായ പ്രണയം അത് അവനു തോന്നുന്നത് അവന്റെ കൂട്ടുകാരി സുനിതയോടായിരുന്നു , അവളുടെ ഇഷ്ടം പിടിച്ചു പറ്റാൻ വേണ്ടി അവൻ ദൈവത്തോട് അപേക്ഷിക്കുന്നതും എല്ലാം പലർക്കും പ്രണയത്തിന്റെ ഓർമ്മകൾ സമ്മാനിക്കും .........................
ജോസഫ് എന്ന ഗുണ്ടയ്ക്ക് ഉണ്ടാവുന്ന പ്രണയം അവനോടു ഒരിക്കൽ വഴക്കിട്ട അല്പം താന്റെടിയായ നാട്ടുകാരിയോട് തന്നെയാണ് , എന്നാൽ മദ്യഷോപ് ജീവനക്കാരനായ ഗദ്ദാമിന് തോന്നുന്ന പ്രണയം അവിടെ മദ്യം വാങ്ങാൻ സ്ഥിരമായി ചെല്ലുന്ന ഒരു യുവതിയോടായിരുന്നു , അവസാനമായി രാജു എന്ന പ്യൂണിന് തോന്നുന്ന പ്രണയം അവന്റെ ഓഫീസിൽ പുതിയതായി സ്ഥലം മാറി വന്ന രാധ എന്ന മാഡത്തോടായിരുന്നു ,ജീവിതത്തിലെ പല പല സാഹചര്യത്തിൽ ജീവിക്കുന്ന ഇവരിൽ ഉണ്ടാവുന്ന ഈ പ്രണയങ്ങൾ അത് ഏതൊക്കെ സഫലമാകും ??, ഏതൊക്കെ പ്രണയത്തിന്റെ തീരാ ദുഃഖം സമ്മാനിച്ച് ഓർമ മാത്രമായി തീരും ????

എല്ലാത്തിന്റെയും ഉത്തരം തേടി നിങ്ങൾ ഒരു യാത്ര നടത്തുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ഉറപ്പായും കാണുക ഈ ചിത്രം ..

തമിഴിലെ 96 സമ്മാനിച്ച അനുഭവം ചിലപ്പോൾ അതിനും മുകളിൽ ഈ ചിത്രം നിങ്ങള്ക്ക് സമ്മാനിക്കും ,,


വലിയൊരു താര നിര ഒന്നും ഇതിൽ കാണാൻ കഴിയില്ല , പക്ഷെ ചിത്രം അതുക്കും മേലെയാണ് ................


0 Comments:

Post a Comment

Search This Blog

Powered by Blogger.