ഉണ്ട മലയാളം മൂവി 2019 ഒറ്റ ഇടിക്കു 10 പേര് പറന്നു പോവുന്ന അതിമാനുഷിക പോലീസ് കഥകൾ കാണിച്ചു ആരാധകരെ പോലീസ് എന്നാൽ അങ്ങനെ ആണെന്ന് വിശ്വസിപ...

Home » » Unda

Unda

ഉണ്ട
മലയാളം മൂവി 2019


ഒറ്റ ഇടിക്കു 10 പേര് പറന്നു പോവുന്ന അതിമാനുഷിക പോലീസ് കഥകൾ കാണിച്ചു ആരാധകരെ പോലീസ് എന്നാൽ അങ്ങനെ ആണെന്ന് വിശ്വസിപ്പിച്ച സിനിമാ ലോകത്ത് നിന്നും തന്നെ പോലീസിന്റെ യഥാർത്ഥ ജീവിതം സത്യത്തിൽ  ഇങ്ങനെയൊക്കെ ആണ് എന്ന് കാണിച്ചു തരുന്ന ഒരു സിനിമയാണിത്..


കേരളത്തിൽ നിന്നും ഇലക്ഷൻ ഡ്യുട്ടിക്കായി ജാർഖണ്ടിലേക്ക് യാത്ര തിരിക്കുന്ന കേരളാ പൊലീസിലെ കുറച്ചു പോലീസ്കാർ അവിടെ അവർ നേരിടേണ്ടി വരുന്ന കഷ്ടപ്പാടിന്റെ, പോരാട്ടത്തിന്റെ യാതനയുടെ കഥയാണിത്,  മറ്റൊരു രീതിയിൽ  പറഞ്ഞാൽ പോലീസ് എന്നതിലുപരി അവരും മനുഷ്യനാണെന്നും അവർക്കും ഉണ്ട്‌ ജീവിതം എന്നും  ആ  ജീവിതം നമുക്ക് മുൻപിൽ പച്ചയായി ആവിഷ്കരിച്ചു കാണിച്ചിരിക്കുന്നു...


തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ നമ്മൾ റിയലിസ്റ്റിക് ആയ പോലീസ് ലൈഫ് കണ്ടതാണ്, എന്നാൽ അതിൽ പോലീസ് സ്റ്റേഷന്റെ അപ്പുറം മറ്റൊരു കഥകൂടി അതോടൊപ്പം നടക്കുന്നുണ്ടായിരുന്നു,  എന്നാൽ ഇതിൽ പോലീസ് ജീവിതം തന്നെയാണ് മുഴുവൻ സമയവും കാണിക്കുന്നത്.... (ഇത് പലർക്കും ഫിലിം ലാഗ് ആയി തോന്നാൻ ഇട വരുത്തി )

നമ്മൾ അനുഭവിക്കാത്തതു എല്ലാം വെറും കെട്ടുകഥകൾ ആണെന്നുള്ള മൂഡ് മാറ്റി വെച്ചു, നമ്മളും ആ പോലീസുകാരിൽ ഒരാൾ എന്നാണെന്നുള്ള ഭാവത്തിൽ ആസ്വദിച്ചാൽ,  ഇത് ഒരു above ആവറേജ് മൂവി ആയി നിങ്ങൾക്ക് ഉറപ്പായും തോന്നും....


തിരുവനന്തപുരത്തോക്കെ ഫിലിം ഫെസ്റ്റിവൽ സമയത്തു വിദേശ സിനിമകൾക്കു കേറിയിട്ടു കയ്യടിച്ചു ഇറങ്ങി വന്നിട്ട് ഹോ എന്തൊരു ആവിഷ്ക്കരണം, പച്ചയായ ജീവിതം, കേരളത്തിൽ ഇങ്ങനെ ഒക്കെ ഉള്ള സിനിമകൾ എന്നിറങ്ങാനാണ് എന്ന് പറയുന്ന ചിലർ  ഇതുപോലെ ഉള്ള സിനിമകൾ കേരളത്തിൽ ഇറങ്ങുമ്പോൾ പറയും ഇത് എന്തോന്ന് പടം, ഇതിൽ പീറ്റർ heynte ഇടി ഇല്ലല്ലോ, സണ്ണി ചേച്ചിയുടെ പാട്ട് ഇല്ലല്ലോ, കടിച്ചാൽ പൊട്ടാത്ത ഡയലോഗ് ഇല്ലാത്ത എന്തോന്ന് പോലീസ് പടമാ ഇത്...
അത് കൊണ്ട് തീയറ്ററിൽ ഇതിനു എന്തുമാത്രം സ്വീകാര്യത ലഭിക്കും എന്നറിയില്ല..

നിങ്ങൾ സിനിമയെ സമയം പോക്കിനായി മാത്രം സമീപിക്കുന്ന ആളാണെങ്കിൽ ഈ വഴി പോയിട്ട് വല്യ കാര്യം ഇല്ല, മറിച്ചു നിങ്ങൾ സിനിമ എന്ന കലാരൂപത്തിന്റെ ഒരു ആസ്വാദകൻ ആണെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ പടത്തിനു......



0 Comments:

Post a Comment

Search This Blog

Powered by Blogger.