One day
Thailand -2017
Thailand -2017
ജീവിതത്തിൽ ഇത് വരെ കണ്ട ഫീൽ ഗുഡ് മൂവിസിന്റെ മുൻ നിരയിൽ തന്നെ ആവും ഈ ഫിലിം അത് ഉറപ്പ്...
പ്രണയം അതിന്റ ആ നിർവചിക്കാൻ ആവാത്ത അനുഭൂതി അതെപോലെ ചാലിച്ചു ഒരു പ്രണയകാവ്യം ഒരുക്കിയിരിക്കുന്നു, അതും ഏതു പ്രായക്കാർക്കും ഒരു നിമിഷം പോലും ബോറടിക്കാതെ ഇരുന്നു കാണുവാൻ പാകത്തിന്....
ഒരു വലിയ ഓഫീസിൽ ഐ ടി വിഭാഗത്തിൽ ജോലി ചെയ്യുന്ന കഥാനായകൻ, എല്ലാവർക്കും എന്ത് ഉപകാരവും ചെയ്തു കൊടുക്കാൻ മനസും നന്മയും ഉള്ള ഒരു സാധു..
പുറം കാഴ്ചയ്ക്കു അത്രയും ഭംഗി ഒന്നും ഇല്ലാത്തതു കൊണ്ട് അവന്റെ സഹായങ്ങളും പിന്നെ അവനെയും ആരും ഓർത്തിരിക്കാറു പോലും ഇല്ലായിരുന്നു എന്നിരുന്നാൽ കൂടി ആര് വിളിച്ചാലും അവൻ ഓടി പോയി സഹായിക്കുമായിരുന്നു.
അവനു അവന്റെ ഓഫീസിൽ തന്നെ ഉള്ള നൂയിയോട് അഗാധമായ പ്രണയം തോന്നിയിരുന്നു പക്ഷേ തന്റെ ഈ രൂപം അതി സുന്ദരിയായ അവൾക്ക് ഇഷ്ടമാവില്ല എന്ന് ഉറപ്പുള്ള അവൻ എല്ലാം മനസ്സിൽ സൂക്ഷിച്ചു അവളറിയാതെ അവളുടെ ഇഷ്ടങ്ങൾ എല്ലാം മനസിലാക്കി അതിൽ സന്തോഷം കണ്ടെത്തി അവൻ ജീവിച്ചു
അവൾക്ക് മറ്റൊരാളെ ഇഷ്ടം ആണെന്നുള്ള സത്യം അവൻ തിരിച്ചറിയുന്നു എന്നിട്ടും സ്വന്തം മനസിലെ ഇഷ്ടം മറക്കാൻ അവൻ തയ്യാറാവുന്നില്ല...

അങ്ങനെ ഇരിക്കെ ഓഫീസിൽ നിന്നും എല്ലാം സ്റ്റാഫും ഒരു വിനോദയാത്ര പോവുന്നു, അവിടെ വെച്ചു അവൻ ഒരു മലയോരത്തുള്ള ഒരു മണി കാണുന്നു, അത് അടിച്ചിട്ട് പ്രാർത്ഥിച്ചാൽ ഏതു ആഗ്രഹവും നടക്കും എന്നായിരുന്നു വിശ്വാസം...
അവൻ അത് അടിച്ചിട്ട് ഒരു ദിവസത്തേക്ക് അവൾ അവനെ സ്നേഹിക്കാനും കൂടെ ഉണ്ടാവാനും പ്രാർത്ഥിക്കുന്നു....
അവൻ അത് അടിച്ചിട്ട് ഒരു ദിവസത്തേക്ക് അവൾ അവനെ സ്നേഹിക്കാനും കൂടെ ഉണ്ടാവാനും പ്രാർത്ഥിക്കുന്നു....
പിറ്റേ ദിവസം ഒരു അദ്‌ഭുതം നടക്കുന്നു.....
എന്താണ് അത്???
നിങ്ങളും ഇങ്ങനെ ഒരാളെ അയാൾ അറിയാതെ പ്രേമിച്ചിട്ടുണ്ടോ?? അയാൾ സ്വന്തം ആവണം എന്ന് ദൈവത്തോട് പ്രാര്ഥിച്ചിട്ടുണ്ടോ??
ഉണ്ടെങ്കിൽ ഉറപ്പായും ഈ സിനിമ കാണണം, ഇനിയുള്ള രംഗങ്ങൾ പ്രണയിച്ചവർക്കായി, ഇനിയും പ്രണയിക്കാൻ ഉള്ളവർക്കായി ഉള്ളതാണ് കണ്ടു ആനന്ദിക്കുക....
ക്ലൈമാക്സ് അടിപൊളി, നല്ല ഒരു ഫീൽ സമ്മാനിച്ചു 😍😍😍😍
പടത്തിന്റെ പേര് സേർച്ച് ചെയ്യുമ്പോൾ, തായ്‌ലൻഡ് എന്ന് കൂടി കൊടുത്താലേ ഈ ഫിലിം കിട്ടു...

0 Comments:
Post a Comment