Panic Room American Thriller 2002 ഭർത്താവുമായി വേർ പിരിഞ്ഞു മകളോടൊപ്പം താമസിക്കാൻ ഒരു പുതിയ വീട് അന്വോഷിച്ചു നടന്ന അവൾക്ക് അവസാനം ഒരെണ്ണം ല...

Home » » Panic Room

Panic Room

Panic Room
American Thriller 2002

ഭർത്താവുമായി വേർ പിരിഞ്ഞു മകളോടൊപ്പം താമസിക്കാൻ ഒരു പുതിയ വീട് അന്വോഷിച്ചു നടന്ന അവൾക്ക് അവസാനം ഒരെണ്ണം ലഭിക്കുന്നു, പഴയ ഒരു മൂന്നു നില വീടായിരുന്നു അത്, അവർ അവിടെ താമസമാക്കിയ അന്ന് രാത്രി അവിടെ മൂന്നു കള്ളന്മാർ എത്തുന്നു, നേരത്തെ ആ വീട്ടിൽ താമസിച്ച ഒരാൾ ആയിരുന്നു അതിന്റെ തലവൻ, അയാൾ കുറെ വിലപിടിപ്പുള്ള വസ്തുക്കൾ അവിടെ "Panic Room" ൽ ഒളിച്ചു വെച്ചിരുന്നു, ( ആ വീട്ടിൽ ഉണ്ടായിരുന്ന ഒരു രഹസ്യ മുറി ആയിരുന്നു അത്, ആരേലും വീട്ടിൽ അതിക്രമിച്ചു കടന്നാൽ വീട്ടിൽ ഉള്ളവർക്ക് രഹസ്യമായി ഒളിച്ചിരിക്കാൻ ഉണ്ടാക്കിയ മുറി ആയിരുന്നു അത്, അകത്തു കയറി കതകടച്ചാൽ ആ റൂം പുറത്തു നിന്നും ഒരു ശക്തി ഉപയോഗിച്ചും തുറക്കാൻ പറ്റില്ലായിരുന്നു, കൂടാതെ വീടിന്റെ പലഭാഗത്തും വെച്ചിട്ടുള്ള cc ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ഈ റൂമിൽ ഉള്ള tv യിലൂടെ കാണാമായിരുന്നു )

ഇടയ്ക്ക് ശബ്ദം കേട്ടു ഉണർന്ന അമ്മയും മോളും കള്ളന്മാരിൽ നിന്നും രക്ഷപെട്ടു ഈ panic റൂമിൽ കയറി വാതിൽ അടയ്ക്കുന്നു...

അവരെ ഏതു വിധേനയും പുറത്തിറക്കാനും അതിനുള്ളിൽ ഒളിച്ചു വെച്ച വിലപിടിപ്പുള്ള സാധനങ്ങൾ കൈക്കലാക്കാനും കള്ളന്മാർ നടത്തുന്ന ചെയ്തികളും, തങ്ങളുടെ ജീവൻ രക്ഷപെടുത്താൻ അമ്മയും മോളും നടത്തുന്ന ശ്രെമങ്ങളും ആണ് ഈ സിനിമ....

നല്ല ഒരു ക്രൈം ത്രില്ലെർ മൂവി ആണ് ഒട്ടും തന്നെ ബോറടിക്കാതെ ഇരുന്നു കാണാം......



0 Comments:

Post a Comment

Search This Blog

Powered by Blogger.