High Tension  French  കൂട്ടുകാരി അലെക്സക്കൊപ്പം നാട്ടിൻ പുറത്തു ഒറ്റപ്പെട്ട സ്ഥലത്തു ഉള്ള അവളുടെ വീട്ടിൽ എത്തിയതാണ് മേരി, സ്വസ്ഥമായ ആ അന്തര...

Home » » High Tension

High Tension

High Tension 
French 

കൂട്ടുകാരി അലെക്സക്കൊപ്പം നാട്ടിൻ പുറത്തു ഒറ്റപ്പെട്ട സ്ഥലത്തു ഉള്ള അവളുടെ വീട്ടിൽ എത്തിയതാണ് മേരി, സ്വസ്ഥമായ ആ അന്തരീക്ഷത്തിൽ ഇരുന്നു പഠിക്കുക അതായിരുന്നു അവരുടെ ഉദ്ദേശം, കാറിൽ യാത്ര ചെയ്തു വീട്ടിൽ എത്തിയപ്പോൾ രാത്രി ആയിരുന്നു, അന്നത്തെ യാത്രാ ഷീണം മാറ്റാൻ അവർ കിടന്നുറങ്ങാൻ തീരുമാനിച്ചു.... 

പുതിയ സ്ഥലം ആയതു കൊണ്ട് മേരിക്ക് പെട്ടെന്ന് ഉറക്കം വരുന്നില്ലായിരിന്നു, ഇടക്ക് ഒരു ശബ്ദം കേട്ടു നോക്കിയ അവൾ ആ കാഴ്ച കണ്ടു ഞെട്ടി, ഒരു ഭീകരനായ കൊലയാളി ആ വീട്ടിൽ അതിക്രമിച്ചു കയറി അലെക്സയുടെ കുടുംബത്തെ അതി ദാരുണമായി കൊലപ്പെടുത്തുന്നു, സ്വയം രക്ഷപെടാൻ മേരി നടത്തുന്ന ശ്രമങ്ങൾ ആണ് പിന്നീട്, അലെക്‌സയെ ഒരു ട്രക്കിൽ ആക്കി കടന്നു കളയുന്ന സമയത്തു അവളെ രക്ഷിക്കാൻ ശ്രെമിക്കുന്ന മേരിയും അതിൽ അകപ്പെടുന്നു......

പിന്നീടുള്ള രംഗങ്ങൾ കണ്ടു തന്നെ അറിയുക....

പേര് സൂചിപ്പിച്ച പോലെ തന്നെ നന്നായി ടെൻഷൻ അടിപ്പിക്കും ഈ സിനിമ

ക്ലൈമാക്സ്‌ അടിപൊളി ട്വിസ്റ്റ്‌ ആണ്....

കൊലപാതക രംഗങ്ങൾ ഒക്കെ ക്രൂരമായി ചെയ്തിട്ടും കാണിച്ചിട്ടും ഉണ്ട്‌ അതിനാൽ കുട്ടികൾ കാണരുത്....

ആദ്യത്തെ 10 മിനിറ്റ് ഫിലിം ലാഗ് അടുപ്പിക്കും, പിന്നീടുള്ള ഓരോ നിമിഷവും ടെൻഷനും....

നല്ല ഒരു സൈക്കോ ത്രില്ലെർ ആണ്



0 Comments:

Post a Comment

Search This Blog

Powered by Blogger.