തൊട്ടപ്പൻ മലയാളം മൂവി 2019 ഒരുപാട് പ്രതീക്ഷകളോടെയാണ് തൊട്ടപ്പൻ എന്ന സിനിമ കാണാൻ പോയത് വിനായകനും ദിലീഷ് പോത്തനും ഒരുമിക്കുമ്പോൾ ഒരുപാട് ...

Home » » Thottappan

Thottappan

തൊട്ടപ്പൻ
മലയാളം മൂവി 2019


ഒരുപാട് പ്രതീക്ഷകളോടെയാണ് തൊട്ടപ്പൻ എന്ന സിനിമ കാണാൻ പോയത് വിനായകനും ദിലീഷ് പോത്തനും ഒരുമിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു, ഒരളവുവരെ പ്രതീക്ഷകൾ തെറ്റിയില്ല. വിനായകൻ എന്ന നടന്റെ അതിമനോഹരമായ പ്രകടനമായിരുന്നു ഈ സിനിമയിൽ...

 പക്ഷേ അതിൽ കൂടുതൽ ഒന്നും ഈ സിനിമയിൽ നിന്ന് കിട്ടിയില്ല, ദിലീഷ് പോത്തന്റെ കഥാപാത്രം വന്നതും പോയതും എല്ലാം പെട്ടെന്നായിരുന്നു പിന്നെ പടത്തെ കൊണ്ടുപോവേണ്ട ചുമതല  വിനായകനു  മാത്രമായിരുന്നു അത് പുള്ളി നന്നായി ചെയ്തു...

അത്യാവശ്യം നന്നായി ഇഴച്ചിൽ അനുഭവപ്പെട്ടു,  മനോജ്‌ k ജയന്റെ പള്ളീൽ അച്ഛൻ റോൾ, ലാൽ അഭിനയിച്ച റോൾ ഇതൊക്കെ ഒത്തിരി സിനിമകളിൽ പലരും ചെയ്തതായി തോന്നി,  നായിക ആയി അഭിനയിച്ച കുട്ടിയുടെ പ്രകടനം നന്നായിരുന്നു
റോഷൻ മാത്യു ന്റെ  റോൾ /അഭിനയം  എന്തോ  ഇഷ്ടമായില്ല,  ഒരു ആവറേജിൽ താഴെ ഉള്ള പടമായി തോന്നി....


ഉറ്റ സ്നേഹിതനെ  ഒരു ദിവസം  കാണാതാവുമ്പോൾ അവന്റെ കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന വിനായകന്റെ കഥാപാത്രവും ആ കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണിത്,  പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കുറച്ചു കാര്യങ്ങളും.......





0 Comments:

Post a Comment

Search This Blog

Powered by Blogger.