Chernobyl A 5 part mini series ചെർണോബിൽ കഴിഞ്ഞ മാസം വരെ ചെർണോബിൽ എന്ന് പറഞ്ഞാൽ എനിക്ക് ആകെ ഉണ്ടായിരുന്ന അറിവ് റഷ്യയിലോ മറ്റോ ന്യുക്ലി...

Home » » Chernobyl - 5 part mini series

Chernobyl - 5 part mini series

Chernobyl
A 5 part mini series
ചെർണോബിൽ
കഴിഞ്ഞ മാസം വരെ ചെർണോബിൽ എന്ന് പറഞ്ഞാൽ എനിക്ക് ആകെ ഉണ്ടായിരുന്ന അറിവ് റഷ്യയിലോ മറ്റോ ന്യുക്ലിയർ പ്ലാന്റിൽ നടന്ന എന്തോ ഒരു അപകടം എന്ന് മാത്രമായിരുന്നു , കഴിഞ്ഞ മാസമാണ് HBO ചാനലിൽ അതിനെ ആസ്പദമാക്കി ഒരു സീരിയൽ നടക്കുന്നുണ്ട് എന്നൊരു അറിവ് നെറ്റിൽ നിന്നും കിട്ടിയത് , ഗെയിം ഓഫ് ത്രോൺസ് എന്ന വൻമരം വീണു പകരം ഇനിയാര് എന്നുള്ള ചോദ്യം എങ്ങും ഉയർന്നു കേൾക്കുമ്പോൾ ആണ് ചെർണോബിൽ കടന്നു വന്നത് , അതെ ഗെയിം ഓഫ് ത്രോൺസിന് ഒപ്പം അല്ലെങ്കിൽ അതിനേക്കാൾ ഒരു പിടി മുൻപിൽ നിൽക്കുന്ന ഒരു സീരീസ് തന്നെ ആയിരുന്നു ഇത് , ഗെയിം ഓഫ് ത്രോൺസ് പോലെ അഞ്ചു എട്ടു വര്ഷം നീണ്ടു നിൽക്കുന്ന സീരീസ് ആയിരുന്നില്ല ഇത് , ഇത് മിനി സീരീസ് ആയിരുന്നു വെറും അഞ്ചു എപ്പിസോഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു ...
USSR ന്റെ കീഴിൽ വരുന്ന ചെർണോബിൽ എന്ന ന്യൂക്ലിയർ പവർപ്ലാന്റ് അവിടെ നടന്ന അപകടം അതുമൂലം ഉണ്ടായ ന്യുക്ലിയർ റേഡിയേഷൻ അത് മൂലം പതിനായിരങ്ങൾ മരിച്ചു , അതിലും ഏറെ പേർക്ക് ഇത് മൂലം ഉണ്ടായ അസുഖങ്ങൾ പല പല തലമുറകൾ അനുഭവിച്ച ദുരിതം ഇതൊക്കെ നമ്മുടെ മുൻപിൽ അവതരിപ്പിച്ചിരിക്കുന്നു ശ്വാസം അടക്കിപ്പിടിച്ചു വേദനയോടെ ഭീതിയോടെ ആകാംഷയോടെ കണ്ടു തീർക്കേണ്ട രംഗങ്ങൾ ..... അതെ പകരം വെയ്ക്കാൻ ഇല്ലാത്ത ഒരു സീരീസ് തന്നെയാണിത് മസ്റ്റ് വാച്ച് ഗണത്തിൽ പെടുത്താവുന്ന ഒന്ന് ............
ചെർണോബിൽ പ്ലാന്റിലെ ജോലിക്കാരുടെ അറിവില്ലായ്മ ആണോ അതോ എന്തേലും അട്ടിമറി ആണോ , ശത്രുക്കളുടെ ആക്രമണം ആണോ അതോ മറ്റെന്തെങ്കിലും മൂലമാണോ ഈ അപകടം നടന്നത് ? ഇത് കണ്ടെത്തുകയും കൂടാതെ റേഡിയേഷൻ പടരുന്നത് തടഞ്ഞു പ്ലാന്റ് എങ്ങനെ എങ്കിലും പൂർവ സ്ഥിതിയിൽ എത്തിക്കാനും ഉള്ള കുറച്ചു ആൾക്കാരുടെ പെടാപ്പാടാണ് ഈ സീരീസ്
വാൽക്കഷ്ണം :
അവിടെ ആ സമയത്തു ഭരിക്കുന്നത് കമ്മ്യുണിസ്റ്റ് മന്ത്രി സഭ ആയിരുന്നു ..
ഈ അപകടം അവരുടെ എന്തേലും കുഴപ്പം മൂലം ആയിരുന്നു നടന്നത് എന്ന് മറ്റുള്ള രാജ്യങ്ങൾ അറിയുന്നതിൽ അവർക്കു നാണക്കേട് ആയിരുന്നു , അതിനാൽ മറച്ചു വെയ്ക്കാൻ ശ്രെമം ഉണ്ടായി .
അപകടമേ നടന്നിട്ടില്ല എന്നായിരുന്നു അവരുടെ ആദ്യ നിലപാടുകൾ
ഇത് കൈകാര്യം ചെയ്ത രീതി തെറ്റാണെന്നു പറഞ്ഞ ഉദ്യോഗസ്ഥയോടു മന്ത്രി തട്ടിക്കയറി , അദ്ദേഹത്തെ പഠിപ്പിക്കാൻ വരേണ്ട എന്ന് പറഞ്ഞു , അതിനു ആ ഉദോഗസ്ഥ കൊടുത്ത മറുപടി ഇങ്ങനെ ആയിരുന്നു , അങ്ങ് കഴിഞ്ഞ വര്ഷം വരെ ഷൂ ഫാക്ടറിയിലെ ജോലിക്കാരൻ ആയിരുന്നു താങ്കൾക്ക് ഇതിന്റെ അപകടത്തെക്കുറിച്ചു അറിവില്ലായ്മ ഉണ്ട് എന്നാൽ ഞാൻ വർഷങ്ങൾ ആയി ശാസ്ത്രജ്ഞ ആണ് എന്നാണു ...
തങ്ങൾക്കു അബദ്ധം പറ്റിയതാണ് എന്ന് മന്ത്രി സഭ ഇന്നോളം സമ്മതിച്ചു തന്നിട്ടില്ല ...
അപകടത്തെ തുടർന്നുണ്ടായ മരണം നാലായിരത്തിനും ഒരു ലക്ഷത്തിനും ഇടയ്ക്കാണ് , എന്നാൽ ഗവര്മെന്റ് പറയുന്നത് വെറും 31 പേരെ മരിച്ചിട്ടുള്ളു എന്നാണു ....
തങ്ങൾ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രം അതിലെ തെറ്റുകൾ അവർ സമ്മതിച്ചു തരാൻ തയ്യാറായില്ല എന്ന് മാത്രമല്ല, തങ്ങൾ മാത്രമാണ് ശരി എന്നൊരു നിലപാട് അവർ എടുക്കുകയും ചെയ്തു, അതിനെതിരെ സംസാരിച്ചവരെ , തെറ്റ് ചൂണ്ടി കാണിച്ചവരെ അവർ അടിച്ചമർത്തുകയും ചെയ്തു
ചെർണോബിലിനു ശേഷം HBO കേരളത്തിലെ കഴിഞ്ഞ വർഷത്തെ പ്രളയത്തെക്കുറിച്ചും , ഡാമുകൾ തുറന്നു വിട്ടതിനെക്കുറിച്ചും ഒരു സീരീസ് ഇറക്കിയാൽ ഇതിലെ പല കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇത് തന്നെ മതി എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല ...................................


0 Comments:

Post a Comment

Search This Blog

Powered by Blogger.