വൈറസ്
2019 മലയാളം മൂവി
2019 മലയാളം മൂവി
നമ്മുടെ നാട്ടിൽ കുറച്ചു നാൾ മുൻപ് പെട്ടെന്നൊരു ദിവസം പ്രെത്യക്ഷപ്പെട്ടു നാടിനെ മുഴുവൻ ഭീതിയിൽ ആക്കിയ നിപ്പ വൈറസ് അത് മൂലം ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ട്, മരണങ്ങൾ, തെറ്റിദ്ധാരണകൾ, ഒറ്റപെടുത്തലുകൾ, പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാൻ പോലും പറ്റാതെ പോയ ബന്ധുക്കളുടെ സങ്കടങ്ങൾ, ഇത് എങ്ങനെ വന്നു എങ്ങനെ ഇതിൽ നിന്നും രക്ഷ നേടാം ഈ ചോദ്യങ്ങൾക്ക് ഒക്കെ ഉള്ള ഉത്തരങ്ങൾ, രോഗിയെ പരിചരിക്കാൻ സ്വന്തം ജീവിതം വരെ ബലി നൽകിയ മാലാഖമാർ, മറ്റു ജോലിക്കാർ, ഇതിനെ ഒറ്റക്കെട്ടായി നേരിട്ട് രാപ്പകൽ ഉറക്കം കളഞ്ഞു ഇതിനെ ചെറുത്തു തോൽപിച്ച ഡോക്ടർമാർ, കളക്ടർ, ആരോഗ്യമന്ത്രി മറ്റു നമ്മൾ മുൻനിരയിൽ കാണാതെ പോയ കുറെ കുറെ ആളുകൾ......
അതെ അവരുടെ എല്ലാം ജീവിതത്തിൽ ആ സമയത്തു സംഭവിച്ചതിന്റെ നേർ കാഴ്ചയാണ് ഈ സിനിമ
ആഷിക് എന്ന സംവിധായകന്റെ ഇത് വരെ ഇറങ്ങിയതിൽ വെച്ചു ഏറ്റവും മികച്ച ചിത്രം ഇത് തന്നെ എന്ന് പറയാം, ഒരു മെഡിക്കൽ കോളേജിന്റെ കാഷ്യാലിറ്റിയിൽ ദിവസേന നടക്കുന്ന സംഭവങ്ങൾ ചിത്രത്തിന്റെ തുടക്കത്തിൽ കാണിക്കുന്നുണ്ട്, അതിൽ കാണിക്കുന്ന ആ ഒറിജിനാലിറ്റി അത് മാത്രം മതി സംവിധായകന്റെ പ്രതിഭ മനസിലാക്കാൻ....
ശ്രീനാഥ് ഭാസിയുടെ ഡോക്ടർ വേഷം മികച്ചതായിരുന്നു, കുറച്ചു സമയത്തേക്ക് വന്നു അഭിനയം കൊണ്ട് സൗബിൻ ആളുകളെ വിസ്മയിപ്പിച്ചു, ടോവിനോ,ആസിഫ് അലി, ജോജു ജോർജ് കുഞ്ചാക്കോ ബോബൻ, റഹ്മാൻ, ഇന്ദ്രൻസ്, പാർവതി,റിമ, രേവതി, ദിലീഷ് പോത്തൻ അങ്ങനെ അങ്ങനെ അഭിനയപ്രതിഭകളുടെ ഒരു സംഗമമാണീ ചിത്രം....
9/10
NB: ഈ പടം ഇഷ്ടപ്പെട്ടു എങ്കിൽ കൊറിയൻ മൂവി the flu കാണുക (ഇംഗ്ലീഷ് ഡബ്ബ് ചെയ്തതും കിട്ടും ), 10/10 റേറ്റിംഗ് കൊടുക്കാൻ പറ്റും....

0 Comments:
Post a Comment