തമാശ
2019:മലയാളം സിനിമ
2019:മലയാളം സിനിമ
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒരു കാര്യവും ഇല്ലാതെ നുഴഞ്ഞു കയറി ചെന്ന് അവരുടെ ന്യൂനതകൾ എന്തൊക്കെ ആണെന്ന് നോക്കി അവരെ കളിയാക്കാൻ സമയം കണ്ടെത്തുന്ന സോഷ്യൽ മീഡിയയിലും മറ്റും ഉള്ള ചില ആൾക്കാർ, ജീവിതത്തിൽ ഇത് വരെ നേരിട്ട് കണ്ടിട്ട് പോലും ഇല്ലാത്ത ആൾക്കാരെ പോലും കളിയാക്കുന്നവർ കളിയാക്കൽ മൂലം അവർ അനുഭവിക്കുന്ന മാനസിക ദുഃഖം എന്താണെന്ന് അറിഞ്ഞിട്ടുണ്ടോ??
ഇതിനൊക്കെ ഉള്ള ഉത്തരം ഈ സിനിമ നമുക്ക് നൽകും....
ശ്രീനിവാസൻ എന്ന കോളേജ് അധ്യാപകൻ, കഷണ്ടി മൂലം കല്യാണം നടക്കാത്ത അയാൾ കല്യാണം കഴിക്കാൻ വേണ്ടി നടത്തുന്ന പ്രവൃത്തികൾ മൂലം അയാൾ ചെന്ന് ചാടുന്ന രസകരമായ അമളികളിലൂടെ കഥ പുരോഗമിക്കുന്നു.....
സാമൂഹിക ജീവിതത്തിൽ പലരും മുടിയുടെ പേരിൽ തടിയുടെ പേരിൽ അങ്ങനെ അങ്ങനെ ബാഹ്യ സൗന്ദര്യത്തിന്റെ പേരിൽ മറ്റുള്ളവരിൽ നിന്നും അനുഭവിക്കുന്ന കളിയാക്കലുകൾ നർമത്തിൽ പൊതിഞ്ഞു നമ്മുടെ മുൻപിൽ അവതരിപ്പിച്ചിരിപ്പിക്കുന്നു...
ഫാമിലിയോടൊപ്പം കാണാൻ പറ്റുന്ന നല്ലൊരു കോമഡി മൂവി ആണ്...
വിനയ് ഫോർട്ട് തകർത്ത് അഭിനയിച്ചിരിക്കുന്നു.....
ബാക്കിയുള്ള ആരും നിരാശപ്പെടുത്തിയില്ല, ബിജിഎം, പാട്ടുകൾ ലൊക്കേഷൻ എല്ലാം അതിമനോഹരം...
0 Comments:
Post a Comment