ഉയരെ 2019
Malayalam Movie
പുഴുവായി ഇരിക്കുമ്പോൾ എല്ലാവരും വെറുപ്പ് പ്രകടിപ്പിച്ചപ്പോൾ അവരുടെ മുൻപിലേക്ക് പൂമ്പാറ്റയായ് വന്നു കൊതിപ്പിച്ചു മധുരപ്രതികാരം ചെയ്ത പുഴുവിന്റെ കഥ നമ്മൾക്ക് അറിയാം ..
എന്നാൽ പൂമ്പാറ്റയായി പാറി കളിച്ചു എല്ലാവരുടെയും ഓമനയായി നടന്നപ്പോൾ പെട്ടെന്നൊരു ദിവസം പുഴുവായി മാറുന്നതിന്റെ കഥ നമ്മൾ കേട്ടിട്ടില്ല .
ആ കഥയാണ് ഈ ചിത്രം , ആകാശം സ്വപ്നം കണ്ടു നടന്ന ഒരു പെൺകുട്ടി അവൾ അത് ഏറെക്കുറെ സ്വന്തമാക്കാൻ തുടങ്ങുമ്പോൾ വിധി മൂലം (സ്വയം വരുത്തി വെച്ചതാണോ ??) ഭൂമിയിലേക്ക് ചവിട്ടി താഴ്ത്തപ്പെടുന്നു , അവിടെ നിന്നും അവൾക്കു ഒരു മോചനം ഉണ്ടോ ? വിധിയെ പഴിച്ചു ജീവിതം തള്ളി നീക്കുമോ അതോ അവൾ അതിനെയെല്ലാം സധൈര്യം നേരിട്ട് അവൾ കൊതിച്ച ആ ആകാശം വീണ്ടും നേടുമോ ??
ഇതിന്റെയെല്ലാം ഉത്തരം ഈ സിനിമ നമുക്ക് നൽകും ...
പാർവതിയുടെ അഭിനയ ജീവിതത്തിലെ ഒരു മുതൽക്കൂട്ട് തന്നെയാണീ ചിത്രം , എന്നിരുന്നാൽ കൂടി ആസിഫ് അലി , സിദ്ധിക്ക് ഇവരുടെ കഥാപാത്രങ്ങൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത് , സിനിമ കണ്ടിറങ്ങിയിട്ടും ഈ രണ്ടു കഥാപാത്രങ്ങൾ മനസ്സിൽ തങ്ങി നിന്നു , ടോവിനോയും ഒട്ടും മോശമാക്കിയിട്ടില്ല , കൂടാതെ ഈ സിനിമയിലെ മേക്കപ്പ് വിഭാഗം കയ്യടി അർഹിക്കുന്നു
8 / 10
0 Comments:
Post a Comment