കൂട്ടുകാരോടൊപ്പം ഫാമിലിയോടൊപ്പം ചിരിച്ചു ഉല്ലസിക്കാൻ ഒരു കോമഡി മൂവി അതാണ്‌ ഒരു യമണ്ടൻ പ്രേമകഥ..... കോമഡീ സീനുകളിൽ കല്യാണവീട് , ലേഡീസ് ഹോ...

Home » » Oru Yamandan Prema Katha

Oru Yamandan Prema Katha

കൂട്ടുകാരോടൊപ്പം ഫാമിലിയോടൊപ്പം ചിരിച്ചു ഉല്ലസിക്കാൻ ഒരു കോമഡി മൂവി അതാണ്‌ ഒരു യമണ്ടൻ പ്രേമകഥ.....
കോമഡീ സീനുകളിൽ കല്യാണവീട് , ലേഡീസ് ഹോസ്റ്റൽ , ഹാപ്പി birthday ആഘോഷം , ഈ മൂന്നു സീനുകളിലെ കോമഡി മികച്ചു നിന്നു......
സത്യൻ അന്തിക്കാട് ശ്രീനിവാസൻ സിനിമകളിൽ കഥ എഴുതിയിരുന്ന ശ്രീനിവാസൻ തന്റെ റോളിന് എടുപ്പ് കിട്ടാൻ ഉള്ള സൂത്രപ്പണികൾ കഥയിൽ ചെയ്തിരുന്നപോലെ തന്നെ വിഷ്ണു ഉണ്ണികൃഷ്ണനും ചെയ്തിട്ടുണ്ട്, അതുകൊണ്ട് പുള്ളി കോമഡി സീനുകളിൽ കൂടുതൽ സ്‌കോർ ചെയ്തു...
സലിം കുമാർ, സൗബിൻ, വിഷ്ണു, ദുൽകർ ടീമിന്റെ കോമ്പിനേഷൻ and കോമഡി മികച്ചതായിരുന്നു...
ധർമജൻ & ഫ്രണ്ട്, ചൂണ്ടക്കാരൻ, ജാലിയൻ കണാരൻ ഇവരും കോമഡി മോശമാക്കിയില്ല.....
കോമഡി മാത്രം ആണോ എന്ന് ചോദിച്ചാൽ അല്ല...
കോമഡിയോടൊപ്പം കണ്ണ് നിറക്കുന്ന കുറച്ചു രംഗങ്ങൾ, സാമൂഹിക പ്രസക്തി ഉള്ള കുറച്ചു കാര്യങ്ങൾ എല്ലാം സിനിമയിൽ വന്നു പോവുന്നുണ്ട്...
സുരാജ് വെഞ്ഞാറമൂട് ആക്ഷൻ ഹീറോ ബിജുവിൽ വന്നു നമ്മുടെ കണ്ണ് നിറച്ചതിന്റെ ബാക്കി ഇതിൽ വന്നു നിറയ്ക്കും...
നാട്ടിൽ അത്യാവശ്യം നല്ല സെറ്റപ്പ് ഒക്കെ ഉള്ള വീട്ടിൽ ജനിച്ച നായകൻ തന്റെ പാവപ്പെട്ട കുറച്ചു കൂട്ടുകാരുടെ ഒപ്പം പെയിന്റ് പണി എടുത്തു, നൊസ്റ്റാൾജിയ നുണഞ്ഞു ജീവിതം ആസ്വദിച്ചു ജീവിക്കുന്നു.
അവന്റ ആ കൂട്ടുകാരോടൊപ്പം ഉള്ള അടിപൊളി ലൈഫും പിന്നെ തന്റെ ജീവിത നായികയെ തേടി അവൻ നടത്തുന്ന യാത്രയും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം....
ഒരു ദുൽഖർ ചിത്രത്തേക്കാൾ ഉപരി ഇത് ഒരു ബിബിൻ & വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്റെ ചിത്രം എന്ന് പറയുക ആവും കൂടുതൽ യോജിക്കുക.....
ചിത്രത്തിൽ സെക്കന്റ്‌ ഹാഫിലെ പാട്ടു ഒഴിവാക്കാമായിരുന്നു, അത് ഇച്ചിരി ലാഗ് ആയി തോന്നി, സംഘടനത്തിന്റെ ദൈർഘ്യം കൂടുതൽ ആയി തോന്നി, തെലുങ്ക് ഫിലിമിലെ സംഘടനം ഓർമ വന്നു, ദുൽഖർ തുടക്കത്തിൽ ഉപയോഗിച്ച് തുടങ്ങിയ സ്ലാങ് പുള്ളിക്ക് ചേരുന്നില്ലായിരുന്നു, ഇടയ്ക്കു എപ്പോഴോ അത് വരുന്നുണ്ടായിരുന്നു (ഡബ്ബിങ്ങിൽ കൂടുതൽ ശ്രെദ്ധിക്കാത്ത കൊണ്ടാവും കുറച്ചു കഴിഞ്ഞപ്പോൾ ദുൽഖറിന്റെ സ്വാഭാവിക സ്ലാങ് തന്നെ ആയി )
7.75/10
വൽക്കഷ്ണം : ഏട്ടന്റെയും ഇക്കയുടെയും പേരിൽ ഫാൻസ്‌ ഫൈറ്റ് നടത്തുന്നവർ അവരുടെ മക്കളിലേക്കും ആ ഫൈറ്റ് കൊണ്ട് വരാതെ ഇരുന്നാൽ നന്നായിരുന്നു...




0 Comments:

Post a Comment

Search This Blog

Powered by Blogger.