അതിരൻ
ഫഗദ് ഫാസിലും സായി പല്ലവിയും നായികാ നായകന്മാർ ആയി നമ്മുടെ മുൻപിൽ എത്തിയിരിക്കുന്ന വിഷു ചിത്രമാണ് അതിരൻ.
പുതുമ ഇഷ്ടപെടുന്ന മലയാള സിനിമാ പ്രേക്ഷകർക്കു മറക്കാൻ ആവാത്ത ഒരു വിഷു കൈനീട്ടമാണ് സംവിധായകൻ വിവേക് അണിയിച്ചു ഒരുക്കിയിരിക്കുന്നത്.
റൊമാന്റിക്സൈക്കോ സസ്പെൻസ് ത്രില്ലെർ ഗണത്തിൽ പെടുന്ന ചിത്രമാണിത്...
കഥാ സന്ദർഭവും, സാഹചര്യവും, ഒന്നും അറിയാതെ പോയി കാണേണ്ട ചിത്രമാണിത്, പോവും മുൻപ് ആരോടും ഫഗദ് ആരായിട്ടാ ഈ ചിത്രത്തിൽ, സായി പല്ലവിയുടെ വേഷമെന്താ ഇതൊന്നും അന്നോഷിക്കാതെ പോയാൽ തികച്ചും വ്യത്യസ്തമായ ഒരു സിനിമാ അനുഭവം ആവും നിങ്ങൾക്ക് ലഭിക്കുക
ഷട്ടർ ഐലൻഡ് പോലുള്ള ഇംഗ്ലീഷ് ചിത്രങ്ങൾ വീർപ്പടക്കി കണ്ടപ്പോൾ കിട്ടിയ ഒരു ഫീൽ ഉണ്ടല്ലോ, ഇനിയെന്ത് ഇനിയെന്ത് എന്നുള്ള അവസ്ഥ, എന്തിനു? ആരാ? എന്താ ഇങ്ങനെ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ നമുക്ക് മുൻപിലേക്ക് ഉയർത്തിയാണ് ഓരോ നിമിഷവും കടന്നു പോവുന്നത്, എല്ലാത്തിനും ഉത്തരം തേടിയുള്ള പ്രേക്ഷകന്റെ ആകാംഷ ഉണർത്തിയുള്ള യാത്രയാണ് ഈ ചിത്രം....
ഫഗദിന്റെ അഭിനയം ഗംഭീരം പത്തിൽ ഒരു 9 മാർക്ക് fagad അർഹിക്കുന്നു, എന്നാൽ സായി പല്ലവിക്ക് പത്തിൽ ഇരുപതു കൊടുക്കേണ്ട അവസ്ഥയാണ്, ഒന്നും പറയാൻ ഇല്ല അതി ഗംഭീരം എന്നെ പറയാൻ ഉള്ളു... ക്യാമറാ അടിപൊളി ആണ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് also സൂപ്പർ ആണ്...
ഇനിയെന്ത് ഇനിയെന്ത് എന്നുള്ള ആകാംക്ഷയിൽ ഇരുന്ന കൊണ്ട് ആവണം സെക്കന്റ് ഹാഫിൽ വന്ന ഗാനരംഗം ഒഴിവാക്കേണ്ടതായിരുന്നു എന്ന് തോന്നി, പിന്നെ ഇടയ്ക്കു ചെറിയ നേരത്തേക്ക് ഒരു ലാഗ് അനുഭവപ്പെട്ടു (നന്ദുവിന്റെ ചില സീൻ )
ഡാനിഷ് സിനിമാ സീരീസ് ആയ ഡിപ്പാർട്ടമെന്റ് ക്യൂ സീരീസിലെ Purity of vengance എന്ന ചിത്രവുമായി നേരിയ സാമ്യം തോന്നി...
10 വയസിൽ താഴെ ഉള്ള കുട്ടികളെയും ഹാർട്ട് അറ്റാക്ക് സാധ്യത ഉള്ള ആൾക്കാരെയും വീട്ടിൽ ഇരുത്തിയിട്ട് നല്ല ഓഡിയോ സിസ്റ്റം ഉള്ള തീയറ്ററിൽ പോയി കണ്ടു ആസ്വദിക്കുക....
8/10


0 Comments:
Post a Comment