ലൂസിഫർ രാഷ്ട്രീയ പാർട്ടിക്കാരുടെ പ്രകടന പത്രികയും പിന്നീട് അവർ ജയിച്ചാൽ ഉള്ള  അവരുടെ ഭരണവും ഒന്നു സങ്കല്പിച്ചു നോക്കുക... സെയിം പാർട്ട...

Home » » Lucifer

Lucifer

ലൂസിഫർ



രാഷ്ട്രീയ പാർട്ടിക്കാരുടെ പ്രകടന പത്രികയും പിന്നീട് അവർ ജയിച്ചാൽ ഉള്ള  അവരുടെ ഭരണവും ഒന്നു സങ്കല്പിച്ചു നോക്കുക...
സെയിം പാർട്ടിക്കാർക്ക് ഭയങ്കര നല്ല അഭിപ്രായം ആവും ഉണ്ടാവുക, ഇതിലും നല്ലൊരു ഭരണം ഇല്ല എന്ന് അവർ പറയും,  ഓപ്പോസിറ്റ് പാർട്ടിക്കാർ പറയും മോശം ഭരണം എന്ന്...


എന്നാൽ പാർട്ടിയിൽ പെടാത്ത  സാധാരണക്കാർ പറയും,  വല്യ കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാം മുൻപ് ഉള്ളതിനേക്കാൾ ഭേദം പോലെ തോന്നുന്നു.....


അതെ അവസ്ഥയാണ് ലൂസിഫർ,

 പ്രകടനപത്രിക എന്നത് പടം കാണാത്ത ഫാൻസിന്റെ പറച്ചിൽ,  മോശം എന്നത് മറ്റു നടന്മാരുടെ  ഫാൻസിന്റെ അഭിപ്രായം,   ഭയങ്കര ബ്രാഹ്മാണ്ട ചിത്രം എന്നത് കണ്ടു കഴിഞ്ഞ ഫാൻസിന്റെ അഭിപ്രായം...

എന്നാൽ സാധാരണ ഒരു പ്രേക്ഷകനെ സംബന്ധിച്ചു ഒരു ആവറേജ് ഫിലിം




 ലൂസിഫർ ഒരു കട്ട ഫാനിനു അർമാധിക്കാൻ ഉള്ള ഉള്ള എല്ലാ ചേരുവകളും ഉള്ള ചിത്രമാണ്

മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ പ്രസൻസ് അത് വേണ്ട വിധത്തിൽ ഉപയോഗിച്ചതാണ് ഈ ചിത്രത്തിന്റെ വിജയം, ലാലേട്ടന്റെ ആ നടത്തം സ്റ്റൈൽ ആക്ഷൻ അങ്ങനെ ലാലേട്ടനെ അടിമുടി ഉപയോഗിച്ച് ഫാൻസിനെ എല്ലാ വിധത്തിലും തൃപ്തി നൽകുന്ന ഒന്നായി ee ചിത്രം അണിയിച്ചു ഒരുക്കിയിരിക്കുന്നു....

ലാലേട്ടനെ മാറ്റി നിർത്തി അദ്ദേഹം സ്‌ക്രീനിൽ ഇല്ലാത്ത സമയത്തെക്കുറിച്ചു ചിന്തിച്ചാൽ നിരാശ ആണ് ഫലം....

പ്രിത്വിരാജ് ഉള്ള ഭാഗം ആക്ഷൻ അടിപൊളി ആണെങ്കിലും ആ കഥാപാത്രത്തിന്റെ സാന്നിധ്യം പടത്തിനു കൂടുതൽ ഗുണം ചെയ്തതായി തോന്നിയില്ല...



ലാലേട്ടൻ എന്ന വ്യക്തിയെ ഇഷ്ടപെടാത്ത മലയാളികൾ ഇല്ലത്തതുകൊണ്ട് പടം കാശ് വാരും എന്നുള്ള കാര്യത്തിൽ തർക്കം ഇല്ല...


കട്ട ഫാൻസ് നോക്കിയാൽ 10/10 മാർക്ക് കൊടുക്കാവുന്ന ചിത്രമാണിത്

കഥ, മറ്റു കഥാപാത്രങ്ങൾ അവരുടെ പ്രാധാന്യം ഇങ്ങനെ ഒക്കെ നോക്കിയാൽ

7.5 /10

(ദൃശ്യം my റേറ്റിംഗ് 9/10)




0 Comments:

Post a Comment

Search This Blog

Powered by Blogger.