Exiled
2006 ‧ Crime/Thriller/Comedy
ഒരു വലിയ അധോലോക നായകൻ , അവനെ കൊല്ലാൻ ശ്രെമിച്ച അവന്റെ തന്നെ പഴയ ഒരു ഗ്യാങ് മെമ്പറെ കൊല്ലാൻ ആളെ വിടുന്നു , പക്ഷെ കൊല്ലാൻ ചെന്നവർ ഈ ഗ്യാങ് മെമ്പറുടെ പഴയ ചങ്ങാതിമാർ ആയിരുന്നു , പഴയ ഗ്യാങ് മെമ്പർക്ക് ആണെങ്കിൽ ഒരു കൈക്കുഞ്ഞും ഭാര്യയും ഉണ്ട് , കൊല്ലാൻ ചെന്ന വിവരം അറിഞ്ഞു ഈ ഗ്യാങ് മെമ്പറുടെ രണ്ടു കൂട്ടുകാർ കൊല്ലാൻ വന്നവരെ അതിൽ നിന്നും മാറ്റാൻ പ്രേരിപ്പിക്കാൻ എത്തുന്നു , ഇവരും കൊല്ലാൻ വന്നവരും ഗ്യാങ് മെമ്പറും എല്ലാം ചെറുപ്പം മുതലേ ഉള്ള ചെങ്ങാതിമാർ ആയിരുന്നു , കൂട്ടുകാരനെ കൊന്നില്ലെങ്കിൽ അവരെയും അധോലോക നായകൻ തട്ടും , ഇവർ ആകെ ധർമ സങ്കടത്തിൽ ആവുന്നു ... അധോലോക നായകനിൽ നിന്നും രക്ഷപെട്ടു എങ്ങനെ എങ്കിലും കുറച്ചു കാശും സമ്പാദിച്ചു നാട് വിടാൻ ഇവർ പ്ലാൻ ചെയ്യുന്നു അതിനായി ഇവർ ഒരു സ്വർണമോഷണത്തിനായി ഇറങ്ങുന്നു അതെ സമയം തന്നെ അധോലോക നായകൻ ഇവരെ ആക്രമിക്കാൻ വരുന്നു ............
ഇതിൽ നിന്നെല്ലാം രക്ഷപെട്ടു മെച്ചപ്പെട്ട ഒരു ജീവിതം ഒന്നിച്ചു കഴിയുവാൻ ഈ കൂട്ടുകാർക്കു ഇവർക്ക് സാധിക്കുമോ ??? ചിത്രം കണ്ടു തന്നെ തീരുമാനിക്കുക ..
പതിഞ്ഞ താളത്തിൽ തുടങ്ങി അപ്രതീക്ഷിത രംഗങ്ങൾകൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമാണിത്
മലയാളത്തിൽ ഈ പടം കുറച്ചു മാറ്റങ്ങളോടെ റീമെയ്ക് ചെയ്തിട്ടുണ്ട്
0 Comments:
Post a Comment