H (2002)
Korean movie
സീരിയൽ കില്ലർ Movies ഇഷ്ടപെടുന്നതുകൊണ്ടു കാണാൻ കുറെ നാളായി ആഗ്രഹിച്ച പടമായിരുന്നു ഇത് ,കുറെ നാളായി ഡൌൺലോഡ് ചെയ്യാൻ ശ്രെമിച്ചിട്ട് പക്ഷെ 80 % ആവുമ്പോൾ ഡൌൺലോഡ് സ്റ്റോപ്പ് ആവുക ആയിരുന്നു പതിവ് , അവസാനം പടം മുഴുവനായും കിട്ടി , 6 പെൺകുട്ടികളെ അതി ക്രൂരമായി കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഹ്യുൻ , അയാൾ ജയിലിൽ തന്റെ വധശിക്ഷയും പ്രതീക്ഷിച്ചു കിടക്കുകയാണ് ,എന്നാൽ വീണ്ടും നഗരത്തിൽ കൊലപാതകങ്ങൾ നടക്കുന്നു , ജയിലിൽ കിടക്കുന്ന സീരിയൽ കില്ലർ ഹ്യുൻ നടത്തിയ പാതകങ്ങൾ അതേപോലെ തന്നെ അനുകരിച്ചാണ് പുതിയ കൊലപാതകപരമ്പരകളും നടക്കുന്നത് .
വനിതാ ഉദോഗസ്ഥ ആയ കിമ്മും അവരുടെ അസിസ്റ്റന്റ് ആയ കാങ്ങും പുതിയ അന്വോഷണം ഏറ്റെടുക്കുന്നു , ജയിലിൽ കിടക്കുന്ന ഹ്യുനിനു പുതിയ കൊലപാതക പരമ്പരകളുമായി ബന്ധം ഉണ്ടോ എന്നുള്ള ഇവരുടെ അന്വോഷണം ചെന്നെത്തുന്നത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളിലാണ് . സൈക്കോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണിത് , ക്ലൈമാക്സ് കണ്ടു കിളി പോയി , മനസ്സ് :-അതിന്റെ നിയന്ത്രണം കൈവിട്ടു പോയാൽ പിന്നെ എന്താവും എന്ന് ഈ ചിത്രം കണ്ടു മനസിലാക്കുക .........
0 Comments:
Post a Comment