Department Q സീരീസ് Jussi Adler-Olsen എന്ന എഴുത്തുകാരൻ ഡാനിഷ് ഭാഷയിൽ എഴുതിയ നോവലുകളുടെ സിനിമാ ആവിഷ്കാരമാണ് Department Q സീരീസ് 7 നോവലുകള...

Home » » Journal 64 : The Purity of Vengeance (2018)

Journal 64 : The Purity of Vengeance (2018)

Department Q സീരീസ്
Jussi Adler-Olsen എന്ന എഴുത്തുകാരൻ ഡാനിഷ് ഭാഷയിൽ എഴുതിയ നോവലുകളുടെ സിനിമാ ആവിഷ്കാരമാണ് Department Q സീരീസ്
7 നോവലുകളാണ് അദ്ദേഹം Department Q സീരീസ് ആയിട്ട് എഴുതിയിരിക്കുന്നത് അതിൽ ​ഇപ്പോൾ സിനിമ ഇറങ്ങിയിരിക്കുന്നത് നാലാമത്തെ നോവൽ ആണ് , The Keeper of Lost Causes 2013 , The Absent One 2014, A Conspiracy of Faith 2016 എന്നിവയാണ് ഇതിനു മുൻപ് ഈ ഗണത്തിൽ സിനിമ ആയിട്ടുള്ളത് .അവസാനം ഇറങ്ങിയിരിക്കുന്നത് The Purity of Vengeance 2018 ആണ് .
ഡിറ്റക്ടീവ് സിനിമാ പ്രേക്ഷകർക്ക് ഒരു വിരുന്നാണ് Department Q സീരീസ് എന്ന് പറയാം , പതിഞ്ഞ ശൈലിയിൽ ആരംഭിച്ചു തൃശൂർ മേളം പോലെ മുറുകി മുറുകി അവസാനം ആകുമ്പോൾ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ശൈലിയാണ് ഇതിൽ കാണാൻ കഴിയുക , പഴയ കേസുകളെക്കുറിച്ചു അന്വോഷിക്കാൻ ഡച്ച്‌ ഗവൺമെന്റ് സ്ഥാപിച്ച അന്വോഷണ ഏജൻസിയാണ് ഡിപ്പാർട്ടമെന്റ് Q , അതിലെ ഉദ്യോഗസ്ഥരാണ് കാൾ , ആസാദ് , പിന്നെ റോസ് , കാളും ആസാദും കളത്തിൽ ഇറങ്ങിയുള്ള അന്വോഷണങ്ങൾ നടത്തുമ്പോൾ റോസ് കൂടുതലായും ഓഫിസിൽ ഇരുന്നുള്ള വിവരശേഖരണം നടത്തി ഇവരെ സഹായിക്കുന്നു . പുകവലിക്കാരനായ പാളിപ്പോയ കുടുംബ ജീവിതം ഉള്ള കാളിന്റെ അലസമായ അന്വോഷണ ശൈലിയാണ് ഈ സിനിമകളുടെ ഭംഗി എന്ന് പറയാം , കാളും ആസാദും തമ്മിലുള്ള സൗഹൃദവും , ഇവരോടൊപ്പം ഉള്ള റോസിന്റെ കൂട്ടുകെട്ടും എല്ലാം പ്രേക്ഷകർക്ക് നല്ലൊരു സിനിമാ അനുഭവം ആണ് സമ്മാനിക്കുക . ഷെർലക് ഹോംസ് കുറ്റാന്വോഷണ ശൈലി പോലെ വ്യത്യസ്തമായ ഒരു അനുഭവം ആണ് ഇതിലൂടെ നമുക്ക് ആസ്വദിക്കാൻ കഴിയുക . ഈ സീരീസിലെ കഥകൾ തമ്മിൽ ബന്ധം ഇല്ല , നമുക്ക് ഏതു ഫിലിം വേണമെങ്കിലും ആദ്യം കാണാം എന്നിരുന്നാൽ കൂടി കാളിന്റെ ജീവിതശൈലിയും അന്വോഷണ ശൈലിയും ആസ്വദിച്ചു മനസിലാക്കാൻ ക്രമത്തിൽ കാണുന്നത് നന്നയിരിക്കും എന്ന് തോന്നുന്നു .
ഡിറ്റക്ടീവ് സിനിമാ ആസ്വാദകർ ഈ ചിത്രങ്ങൾ കാണാതെ പോയാൽ അത് ഉറപ്പായും വലിയൊരു നഷ്ടം ആയിരിക്കും തീർച്ച
Journal 64 : The Purity of Vengeance (2018)
ഡിപ്പാർട്ടമെന്റ് Q സീരീസിന്റെ ഇതിനു മുൻപേ ഉള്ള ഫിലിംസ് എല്ലാം കണ്ട പ്രേക്ഷകൻ എന്ന നിലയ്ക്ക് കുറച്ചു നാളായി ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരുപ്പായിരുന്നു , പ്രതീക്ഷകൾ വെറുതെ ആയില്ല , നല്ല ഒന്നാംതരം ഒരു ഡിറ്റക്ടീവ് ഫിലിം തന്നെ ആയിരുന്നു .
ഒരു അപ്പാർട്മെന്റ് പൊളിക്കുമ്പോൾ അതിനുള്ളിൽ ഒരു ഭിത്തി പണിതു അടച്ചു മൂടപ്പെട്ട നിലയിൽ ഉള്ള ഒരു മുറിയിൽ നിന്നും വർഷങ്ങൾ പഴക്കമുള്ള മൂന്നു മൃതുദേഹങ്ങൾ ലഭിക്കുന്നു , അതിന്റെ അന്വോഷണം ഡിപ്പാർട്ടമെന്റ് Q ഏറ്റെടുക്കുന്നു . മരിച്ചവരെ തിരിച്ചറിഞ്ഞു അവർ തമ്മിലുള്ള ബന്ധവും ആര് എന്തിനു ഇവരെ കൊന്നു എന്നുള്ളതും കണ്ടു പിടിച്ചു വരുമ്പോൾ പ്രേക്ഷകന് നല്ലൊരു സിനിമാ അനുഭവം ആണ് ലഭിക്കുക .....
കൂടുതൽ കഥയിലേക്ക്‌ കടന്നു ചിത്രത്തിന്റെ രസച്ചരട് പൊട്ടിക്കുന്നില്ല കണ്ട് ആസ്വദിക്കുക ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല ...............


0 Comments:

Post a Comment

Search This Blog

Powered by Blogger.