Temper
Telugu 2015
ഒരു ഗ്രൂപ്പിൽ നല്ലൊരു മാസ്സ് പടം ആണെന്ന് ആരോ പറഞ്ഞത് കൊണ്ട് കണ്ടതാണ് ഈ ചിത്രം, പറഞ്ഞത് വെറുതെ അല്ലായിരുന്നു, നല്ലൊരു മാസ്സ് ഫിലിം ആണിത്..
Jr. NTR നായകനായി വന്ന ഒരു മാസ്സ് ചിത്രമാണ് ഇത്, പുരി ജഗന്നാഥ് ആണ് സംവിധായകൻ അപ്പോൾ പിന്നെ മാസ്സ് ചിത്രം എന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ...
അത്യാവശ്യം അഴിമതിക്കു കൂട്ടു നിന്നു കാശിനു വേണ്ടി മാത്രം ജോലിക്ക് പോവുന്ന പോലീസ് SI ആയ നായകൻ, വില്ലന് വേണ്ടി തന്റെ പോലീസ് ജോലി ഉപയോഗിച്ച് എല്ലാവിധ സഹായങ്ങളും ചെയ്ത് കൊടുക്കുന്ന നായകൻ, ഒരു പ്രിത്യേക സാഹചര്യത്തിൽ നായികയ്ക്ക് വേണ്ടി വില്ലനുമായി വേർപിരിയുന്നു, പിന്നീട് ഇവർ തമ്മിൽ ഉള്ള ഏറ്റുമുട്ടലിന്റെ കഥയാണ് ചിത്രം...
പുതുമ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും, മാസ്സ് ചിത്രങ്ങൾ ഇഷ്ടപെടുന്നവർക്ക് ഒരു മുതൽക്കൂട്ടാണ് ഈ ചിത്രം...
വില്ലനായി പ്രകാശ് രാജ്, നായികയായി കാജൽ അഗർവാൾ എന്നിവർ അഭിനയിച്ചിരിക്കുന്നു.....


0 Comments:
Post a Comment