One Cut of the Dead
Japanese : 2018
Japanese : 2018
വിജനമായ ഒരു കാടിന്റെ നടുക്കുള്ള ഒരു കെട്ടിടം, അവിടെ സോമ്പി ഒരു പെൺകുട്ടിയെ കൊല്ലാൻ തുടങ്ങുന്ന സീനിൽ നിന്നും ചിത്രം ആരംഭിക്കുന്നു....
എന്നാൽ കട്ട് എന്ന വാക്ക് കേൾക്കുമ്പോൾ നമ്മൾ അറിയുകയാണ് അത് ഒരു സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു എന്ന്...
പല തവണ ഈ രംഗം ഷൂട്ട് ചെയ്തിട്ടും പെൺകുട്ടിയുടെ മുഖത്ത് ഡയറക്ടർ ഉദ്ദേശിച്ച ഭയം വരാത്തത് മൂലം കോപാകുലനായ ഡയറക്ടർ ഷൂട്ടിങ്ങിനു ഒരു ബ്രേക്ക് നൽകുന്നു
ആ സമയത്തു തന്നെ ആ കെട്ടിടത്തിൽ വസിച്ചിരുന്ന യഥാർത്ഥ സോമ്പികൾ ആ ഷൂട്ടിംഗ് സംഘത്തെ വേട്ടയാടാൻ തുടങ്ങുന്നു.........
യാഥാർഥ്യം ആണോ ഷൂട്ടിംഗ് ആണോ എന്നറിയാതെ ഉള്ള ടീം അംഗങ്ങളുടെയും നമ്മൾ പ്രേക്ഷകരുടെയും യാത്ര അവിടെ തുടങ്ങുന്നു.............
സിനിമയെ വെറും നേരം പോക്ക് അല്ലാതെ ആസ്വാദനത്തിന്റെ ഉപാധിയായി കാണുന്ന ആൾക്കാർക്ക് ഒരു ഉത്തമ കലാസൃഷ്ടി ആണ് ഈ ചിത്രം
ആദ്യത്തെ അര മണിക്കൂർ വെറും ഇൻട്രോ ആയിരുന്നു എന്ന് നിങ്ങൾ അവസാനം അറിയും പിന്നെ വരുന്നത് അതുക്കും മേലെ ആണ്....
നിങ്ങൾ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആൾ ആണെങ്കിൽ നിങ്ങൾക്ക് പടം 100% ഇഷ്ട്ടപെടും.
ഡയറക്ടർ, ക്യാമറാമാൻ അഭിനേതാക്കൾ തുടങ്ങി സിനിമയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവർ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളും ഇതിൽ നർമത്തിൽ കലർത്തി അവതരിപ്പിച്ചിട്ടുണ്ട്.....
ഡയറക്ടർ, ക്യാമറാമാൻ അഭിനേതാക്കൾ തുടങ്ങി സിനിമയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവർ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളും ഇതിൽ നർമത്തിൽ കലർത്തി അവതരിപ്പിച്ചിട്ടുണ്ട്.....
ഇടയ്ക്കു സിനിമ തീർന്നു എന്ന് തോന്നൽ ഉണ്ടായാൽ നിർത്തി എഴുന്നേറ്റു പോവരുത് ഒരു മിനിറ്റ് വെയിറ്റ് ചെയ്യുക കാരണം "പിക്ച്ചർ അഭി ബാക്കി ഹേ മേരെ ദോസ്ത്....."
ഇംഗ്ലീഷ് /മലയാളം സബ്‌ടൈറ്റിൽ നെറ്റിൽ അവൈലബിൾ ആണ്....
0 Comments:
Post a Comment