Awe !   Telugu  Movie 2018  ​അത്ഭുത ലോകത്ത് എത്തിയ ആലീസിന്റെ അവസ്ഥ ആയിരുന്നു ഈ ഫിലിം കണ്ടു തുടങ്ങിയ എനിക്ക് , നടക്കുന്നത് ഒക്കെ വി...

Home » » Awe !

Awe !


Awe !  
Telugu  Movie 2018 

​അത്ഭുത ലോകത്ത് എത്തിയ ആലീസിന്റെ അവസ്ഥ ആയിരുന്നു ഈ ഫിലിം കണ്ടു തുടങ്ങിയ എനിക്ക് , നടക്കുന്നത് ഒക്കെ വിസ്മയകരങ്ങളായ കാഴ്ചകളായിരുന്നു , ഓരോ വേഷങ്ങൾ വന്നു തകർത്താടി തിരശീലക്കു പിന്നിലേക്ക് പോയിക്കൊണ്ടിരുന്നു , ഇനിയെന്ത് ഇനിയെന്ത് എന്നുള്ള ആകാംക്ഷയിൽ എന്നുള്ളിലെ പ്രേക്ഷക മനം കാത്തിരുന്നു .. ഓരോ രംഗങ്ങളും വ്യത്യസ്തതകൾ കൊണ്ടുള്ള നിറച്ചാർത്തുകൾ ആയിരുന്നു . ഉത്സവപ്പറമ്പിൽ കുഞ്ഞായിരുന്നപ്പോൾ അച്ഛനും അമ്മയുടെയും ഒപ്പം പോയിട്ട് അവിടുത്തെ ഓരോ കാഴ്ചകളും നോക്കി നിന്ന് അത്ഭുതപെടുന്ന കുഞ്ഞിന്റെ ആ ഒരു അവസ്ഥയാണ് നിങ്ങൾക്ക് ഈ സിനിമ സമ്മാനിക്കുന്ന മനോഹാരിത...

വിത്യസ്ത ചിന്തകൾ ഉള്ള കുറച്ചു ആൾക്കാർ ഒരു റസ്റ്റോറന്റിൽ എത്തുന്നു , അവരുടെ എല്ലാവരുടെയും കഥകളിലൂടെ പ്രിത്യേകം പ്രിത്യേകം യാത്ര നടത്തിയിട്ട് എല്ലാ യാത്രകളും ഒന്ന് ചേർന്ന് ഒരിടത്ത് അവസാനിപ്പിക്കുന്നു .


ഇതിൽ ഫാന്റസിയുടെ മനോഹാരിത ഉണ്ട്  , സമൂഹത്തിൽ കുഞ്ഞായിരിക്കുമ്പോൾ മുതൽ ഒരു സ്ത്രീ നേരിടേണ്ടി വരുന്ന പുറത്ത് പറയാൻ മടിക്കുന്ന ചൂഷണത്തിന്റെ സങ്കടങ്ങൾ ഉണ്ട് , ജോലി ഇല്ലാത്തവന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ കഥയുണ്ട് , സഹായിക്കുന്നവരെ സ്വന്തം നിലനിൽപ്പിനായി ഇല്ലാതാക്കാൻ പോലും മടിക്കാത്ത മനുഷ്യ മനസിന്റെ ക്രൂരതകൾ ഉണ്ട് , ഒറ്റപ്പെടലിന്റെ സങ്കടങ്ങൾ ഉണ്ട് , താനാണ് വലിയവൻ ബാക്കി എല്ലാരും തനിക്കു മുൻപിൽ ആരുമല്ല എന്ന്  അഹങ്കരിക്കുന്ന മനുഷ്യന്റെ മുഖം ഉണ്ട് , അങ്ങനെ അങ്ങനെ മനുഷ്യന്റെ മനസിന്റെ ഉള്ളറകളിലേക്ക് അതിൽ ആരും അറിയാതെ കിടക്കുന്ന വികാരവിചാരങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഈ ചിത്രം 


നല്ലൊരു  ത്രില്ലർ മൂവി ആണ് , റിയലിസ്റ്റിക്  ലോകത്തു നിന്നും അല്പം മാറി നിന്ന് സിനിമയെ സിനിമയായി കണ്ടു  ആ മായക്കാഴ്ചകൾ ആസ്വദിക്കാൻ  നിങ്ങൾ തയ്യാറാണെങ്കിൽ ഇതൊരു മികച്ച അനുഭവം ആയിരിക്കും തീർച്ച ......................

നാനി , കാജൽ അഗർവാൾ , നിത്യാമേനോൻ തുടങ്ങി നല്ലൊരു താര  നിര ഈ ചിത്രത്തിന് പുറകിൽ ഉണ്ട്...................




0 Comments:

Post a Comment

Search This Blog

Powered by Blogger.