വാരിക്കുഴിയിലെ കൊലപാതകം ഒരു നാട്ടിൻപുറം, പിന്നെ  നാട്ടിൻപുറത്തിന്റെ നന്മയും, ഉഡായിപ്പും എല്ലാം ഉള്ള കുറെ നാട്ടുകാരും,  അവരുടെ എല്ലാ കാര...

Home » » Varikuzhiyile Kolapathakam

Varikuzhiyile Kolapathakam

വാരിക്കുഴിയിലെ കൊലപാതകം



ഒരു നാട്ടിൻപുറം, പിന്നെ  നാട്ടിൻപുറത്തിന്റെ നന്മയും, ഉഡായിപ്പും എല്ലാം ഉള്ള കുറെ നാട്ടുകാരും,  അവരുടെ എല്ലാ കാര്യങ്ങളും ഇടപെട്ടു തീർപ്പാക്കി കൊടുക്കുന്ന,  കാര്യങ്ങൾ തീർപ്പാക്കാൻ കൂമ്പിനിട്ടു രണ്ടിടി കൊടുക്കാൻ മടിയില്ലാത്ത പള്ളിലച്ചൻ ആയ നായക കഥാപാത്രവും, അങ്ങനെ ഇരിക്കെ  ഗ്രാമത്തിൽ ഒരു രാത്രിയിൽ ഒരു  കൊലപാതകം നടക്കുന്നു..  അതിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്......


ഒരു സസ്പെൻസ് ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന moovi അല്ല,  ത്രില്ലെർ മൂവി ആണ്,  കൊലപാതകി ആരെന്നും ചെയ്തതിന്റെ കാരണവും നമുക്ക് മുൻപിൽ ഉണ്ട്,  എങ്ങനെ തെളിവ് ഒപ്പിച്ചു അയാളെ പിടിക്കാം എന്നുള്ളതാണ് ചിത്രം...

ചിത്രം ഒട്ടും ബോറടിപ്പിച്ചില്ല,  ചെറിയ ചെറിയ കോമഡി കൊള്ളാമായിരുന്നു, പിന്നെ അച്ചൻ കഥാപാത്രം നായകൻ ആയി വരുന്ന കഥാരീതിയും രസിപ്പിച്ചു...




ചില ഭാഗങ്ങൾ സിനിമക്ക് വേണ്ടി തിരുകി കയറ്റിയത് അരോചകം ആയി തോന്നി, (അത്താഴത്തിന്റെ സമയം ആണ് വീട്ടുകാർ കിടന്നില്ല എന്നറിഞ്ഞിട്ടും മോഷ്ടിക്കാൻ വരുന്ന കള്ളനും,  മോളോട് ഫയങ്കര സ്നേഹം ഉള്ള അച്ഛനാണെന്നു കാണിക്കാൻ മുഴുവൻ സമയത്തും കൊച്ചിനെയും കൊണ്ടു നടക്കുന്ന അച്ചൻ,  etc..

 പണ്ട് വിജയരാഘവൻ അവതരിപ്പിച്ച പഞ്ച് ഉള്ള കാളിയാർ അച്ചനെ ഓർമ ഉള്ളത്കൊണ്ടാവണം ഇതിലെ നായക കഥാപാത്രത്തിനു കുറച്ചു പഞ്ച് കുറഞ്ഞു പോയപോലെ തോന്നി




6/10


* ഫിലിം കണ്ടവരോട് :- നായകൻ ആയ പള്ളിലച്ചൻ ആയി ലാൽ (സിദ്ധിക്ക് ലാലിലെ ലാൽ ) അഭിനയിച്ചിരുന്നു എങ്കിൽ കുറച്ചുകൂടി നന്നാവുമായിരുന്നോ??



0 Comments:

Post a Comment

Search This Blog

Powered by Blogger.