​​ കോടതി സമക്ഷം ബാലൻ വക്കീൽ  പടം കൊള്ളാം എന്ന് കുറെ  ആൾക്കാർ, പടം 5 പൈസക്കില്ല എന്ന് വേറെ കുറെ ആൾക്കാർ,  സാധാരണ ഫിലിമിന് ഒക്കെ ഏതേ...

Home » » Kodathi Samaksham Balan Vakeel

Kodathi Samaksham Balan Vakeel

​​
കോടതി സമക്ഷം ബാലൻ വക്കീൽ 

പടം കൊള്ളാം എന്ന് കുറെ  ആൾക്കാർ, പടം 5 പൈസക്കില്ല എന്ന് വേറെ കുറെ ആൾക്കാർ,  സാധാരണ ഫിലിമിന് ഒക്കെ ഏതേലും ഒരു അഭിപ്രായം ആവും ഉയർന്നു നിൽക്കുന്നത് എന്നാൽ ഈ ഫിലിമിന് അങ്ങനെ ഒന്ന് വേർ തിരിച്ചു കാണാൻ പറ്റിയില്ല,  എന്നാൽ പിന്നെ കണ്ടു തന്നെ വിലയിരുത്താം എന്ന് ഞാൻ വിചാരിച്ചു....

തുടക്കത്തിലേ ചില  കോമഡി രംഗങ്ങൾ അത്ര രസിപ്പിച്ചില്ല എങ്കിൽ കൂടി ബോറടിപ്പിച്ചില്ല,  പിന്നെ പിന്നെ പതിയെ പടം രസകരമായി തോന്നി,  ഇനിയെന്ത് എന്ന് മനസ്സിൽ ചോദ്യം ഉയർത്തിയ ഇടവേള....സെക്കന്റ്‌ ഹാഫ് തരക്കേടില്ലാതെ കഴിയുകയും ചെയ്തു, ആകെ മൊത്തം പറഞ്ഞാൽ ഒന്ന് കാണാം അത്യാവശ്യം കോമഡിയും , സസ്‌പെൻസും ഇടിയും  എല്ലാം ഉള്ള ഒരു നല്ല  സിനിമ   


ജൂനിയർ വക്കീൽ ആയി ജോലി ചെയ്യുന്ന വിക്കുള്ള ബാലൻ വക്കീൽ , പുള്ളി അറിയാതെ ചെന്ന് ഒരു കേസിൽ തലവെച്ചു കൊടുക്കുന്നതും  തന്റെ അബദ്ധം  മൂലം മറ്റൊരാൾക്ക് അപകടം വരും എന്ന് മനസിലാക്കിയപ്പോൾ സ്വയം രക്ഷപ്പെടാനും തന്റെ കക്ഷിയെ രക്ഷിക്കാനും നടത്തുന്ന ശ്രമത്തിന്റെ കഥ 


ഇടവേളക്കു ശേഷം നായകനു കുറച്ചു പ്രാധാന്യം കൂടുതൽ കൊടുത്തു എന്ന് തോന്നി, അതുകൊണ്ടു ആക്ഷൻ ഇച്ചിരി  കൂടുതലായി തോന്നി .  പിന്നെ വിക്കുള്ള വക്കീൽ ഒക്കെ കുറെ സിനിമകളിൽ കണ്ടിട്ടുള്ളത്കൊണ്ട് ഒരു പുതുമ ഫീൽ ചെയ്തില്ല . പക്ഷെ ദിലീപ് സ്വന്തം വേഷം നന്നായി ചെയ്തിട്ടുണ്ട് , അജു വർഗീസ് , സിദ്ധിഖ് , മംമ്ത എല്ലാവരും അവരുടേതായ വേഷങ്ങൾ ഭംഗിയാക്കി ..


കുറ്റം പറയാനുള്ള മൂടോടെ , അല്ലെങ്കിൽ ദിലീപ് എന്ന വ്യക്തിയെ വെറുത്തുകൊണ്ട് ആണ് നിങ്ങൾ ഈ പടം കാണാൻ കയറുന്നതു എങ്കിൽ നിങ്ങള്ക്ക് പടത്തിൽ കുറ്റങ്ങൾ മാത്രമേ കണ്ടെത്താൻ കഴിയു .. നിങ്ങൾക്ക് പടം ഇഷ്ടപ്പെടുകയും ഇല്ല 

എന്നാൽ ചുമ്മാ നേരം പോക്കിന് വ എങ്ങനെ ഉണ്ടെന്നു ഒന്ന് കണ്ടു നോക്കിയേക്കാം എന്ന് കരുതി ആണ് പോയി കാണുന്നത് എങ്കിൽ ഈ പടം നിങ്ങളെ ത്രിപ്തിപെടുത്തും 


6 .5 ​/ 10 





0 Comments:

Post a Comment

Search This Blog

Powered by Blogger.