കുമ്പളങ്ങി നൈറ്റ്സ്  ജീവിത സാഹചര്യങ്ങൾ എല്ലാം പ്രതികൂലം ആയിട്ടും മനസിന്റെ നന്മ കൊണ്ടും കുടുംബാങ്ങളുടെ പ്രകടിപ്പിക്കാതെ പ്രകടിപ്പിക്...

Home » » Kumbalangi Nights

Kumbalangi Nights

കുമ്പളങ്ങി നൈറ്റ്സ് 


ജീവിത സാഹചര്യങ്ങൾ എല്ലാം പ്രതികൂലം ആയിട്ടും മനസിന്റെ നന്മ കൊണ്ടും കുടുംബാങ്ങളുടെ പ്രകടിപ്പിക്കാതെ പ്രകടിപ്പിക്കുന്ന സ്നേഹം കൊണ്ടും ജീവിതം കരുപ്പിടിപ്പിക്കുന്ന കുറച്ചു ആളുകളുടെ ഹൃദയസ്പർശിയായ കഥയാണ് കുമ്പളങ്ങി നൈറ്റ്സ്. 


പ്രണയവും, സാഹോദര്യ സ്നേഹവും കുടുംബ ബന്ധവും എല്ലാത്തിന്റെയും  പച്ചയായ അവതരണം 


സൗബിന്റെ ചേട്ടൻ വേഷവും, shane nigamത്തി ന്റെ യും, ശ്രീനാഥ് ഭാസിയുടെയും സഹോദര വേഷങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം ആയിരുന്നു, 

വ്യത്യസ്തത നിറഞ്ഞ വേഷവുമായി വന്ന ഫഗദ് ഫാസിലും, പുതുമുഖ നായികയെ അവതരിപ്പിച്ച കുട്ടിയും എല്ലാം ചിത്രത്തിന്റെ മാറ്റ് കൂട്ടി... 

സൗബിനെ മലയാള സിനിമ ഇതു വരെ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല എന്ന് നിസ്സംശയം പറയാൻ ഈ ചിത്രം കാരണമായേക്കും... 

ലൊക്കേഷനും,ക്യാമറയും  ചിത്രം എടുത്തിരിക്കുന്ന സ്റ്റൈലും എല്ലാം അടിപൊളി ആണ്

ഫാമിലി എന്റർടൈനർ എന്ന നിലയിൽ ചിത്രം എത്രമാത്രം സ്വീകാര്യത നേടും എന്നറിയില്ല പക്ഷെ നിങ്ങൾ ഒരു സിനിമാ ആസ്വാദകൻ ആണെങ്കിൽ നിങ്ങളെ 100% ഈ ചിത്രം തൃപ്തി പെടുത്തും അത് ഉറപ്പ്


8.5/10



NB:  കഥാസന്ദർഭത്തെക്കുറിച്ചു  എഴുതണം എന്നുണ്ട് , പക്ഷെ ആരിൽ തുടങ്ങണം ആരെക്കുറിച്ചു എഴുതണം എന്ന് ആകെ കൺഫ്യൂഷൻ , സൗബിന്റെ കഥാപാത്രത്തെക്കുറിച്ചു എഴുതിയാൽ ഫാഗാദിനെക്കുറിച്ചു എന്തെഴുതും , ഫഗദി നെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ഷെയിൻ നിഗത്തെക്കുറിച്ചു എഴുതണം , അങ്ങനെ വന്നാൽ ശ്രീനാഥ് ഭാസിയെക്കുറിച്ചും അവന്റെ അനിയനെക്കുറിച്ചും അങ്ങനെ അങ്ങനെ കുമ്പളങ്ങിയിലെ എല്ലാ കഥാപാത്രത്തെക്കുറിച്ചും പറയേണ്ടി വരും ........... എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യമുള്ള ഈ ചിത്രം തീയറ്ററിൽ അതും  നല്ല സൗണ്ട് സിസ്റ്റെം ഉള്ളിടത്ത് തന്നെ പോയി കണ്ട് ശ്രെദ്ധയോടെ ആസ്വദിക്കുക , സൗണ്ട് സിസ്റ്റം കൊള്ളില്ല എങ്കിൽ കുമ്പളങ്ങിക്കാരുടെ സ്ലാങ് പിടികിട്ടില്ലാട്ടോ ..................









0 Comments:

Post a Comment

Search This Blog

Powered by Blogger.