Andhadhun   2018 Hindi Movie  ​ഹിന്ദി സിനിമ പ്രേമിയായ ഒരു ഫ്രണ്ട് ആണ് എനിക്ക് ഈ ഫിലിം സജസ്റ്റ് ചെയ്തത് . കണ്ടു തുടങ്ങിയപ്പോൾ മോഹൻ...

Home » » Andhadhun

Andhadhun

Andhadhun 
2018 Hindi Movie 

​ഹിന്ദി സിനിമ പ്രേമിയായ ഒരു ഫ്രണ്ട് ആണ് എനിക്ക് ഈ ഫിലിം സജസ്റ്റ് ചെയ്തത് . കണ്ടു തുടങ്ങിയപ്പോൾ മോഹൻലാലിന്റെ നിനിമയായ " ഒപ്പം " പോലെ ഒരു മൂവി എന്നാണു വിചാരിച്ചതു , എന്നാൽ പിന്നെ കഥ പുരോഗമിക്കും തോറും കൂടുതൽ കൂടുതൽ രസകരമായി വന്നു , പ്രതീക്ഷിക്കാത്ത ട്വിസ്റ്റും സസ്‌പെൻസും എല്ലാം കടന്ന് വന്നു , നല്ലൊരു സസ്‌പെൻസ് ക്രൈം ത്രില്ലെർ മൂവി ആണ് ...

അന്ധനായ നായകൻ , അവന്റെ ജീവിതത്തിൽ തികച്ചും ആകസ്മികമായി ഒരു കൊലപാതകം നടക്കുന്നിടത്തു ചെന്ന് പെടുന്നു , അവനു ആ കൊലപാതകികളെ തിരിച്ചറിയുവാൻ കഴിയുമോ ? 
അതോ നടന്നത് കൊലപാതകം അല്ലെ ? നായകൻ ഇല്ലാത്ത കൊലപാതകം മറ്റൊരാളിൽ ആരോപിക്കുക ആണോ ??
ഇതിനെല്ലാം ഉത്തരം ഈ ചിത്രം നമുക്ക് നൽകും 

ഹിന്ദിയിൽ 32 കോടി മുതൽമുടക്കിൽ നിർമ്മിച്ച ഈ പടം ഏതാണ്ട് 111 കോടി രൂപ നേടി എന്നാലും പടം കുറച്ചു കൂടി സീരിയസ് ആക്കിയിരുന്നെങ്കിൽ ഇതിലും വലിയ വിജയം നേടാമായിരുന്നു എന്ന് തോന്നി ...(രാക്ഷസൻ സിനിമയുടെ സംവിധായകന്റെ കയ്യിലെങ്ങാൻ ആയിരുന്നു ഈ സിനിമയുടെ കഥ കിട്ടിയിരുന്നത് എങ്കിൽ ഉറപ്പായും മറ്റൊരു യമണ്ടൻ ബ്ളോക് ബസ്റ്റർ ആയി തീർന്നേനെ ഈ പടം ...​)​

Ayushmann Khurrana ,Tabu , Radhika Apthe തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു ....

8/ 10  






0 Comments:

Post a Comment

Search This Blog

Powered by Blogger.