​പേട്ട  ​തമിഴ് ​ചിത്രം  The return of Style Mannan Rajanikanth  ​ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ് പേട്ട ,​   ഇടയ്ക്കു എപ്പോഴോ നമുക...

Home » » Petta

Petta


​പേട്ട 

​തമിഴ് ​ചിത്രം 

The return of Style Mannan Rajanikanth ​ഒറ്റ വാക്കിൽ പറഞ്ഞാൽ അതാണ് പേട്ട ,​  

ഇടയ്ക്കു എപ്പോഴോ നമുക്ക് നഷ്ടമായ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ അതി മനോഹരമായ ഒരു തിരിച്ചു വരവ് നമുക്ക് ഈ ചിത്രത്തിൽ കാണാൻ സാധിക്കും , ആ സ്റ്റൈലും ആക്ഷനും , ഡാൻസും ഡയലോഗ്‌സും എല്ലാം നമുക്ക് തിരികെ ലഭിച്ചിരിക്കുന്നു . ഇതിനു മുൻപ് വന്ന രജനി  ചിത്രങ്ങൾ ആയ കാലയും , 2.0  യും നമുക്ക് സമ്മാനിക്കാതെ പോയ ആ മാസ്സ് അത് ഈ ചിത്രത്തിലൂടെ നമുക്ക് തിരികെ ലഭിച്ചിരിക്കുന്നു  .

ഒരു കോളേജ്  ഹോസ്റ്റൽ അവിടെ സീനിയേഴ്‌സിന്റെ റാഗിങ്ങിൽ കഷ്ടപ്പെടുന്ന ജൂനിയർ സ്റ്റുഡന്റസ് അവരുടെ നടുവിലേക്ക് കടന്നു വരുന്ന താൽക്കാലിക ഹോസ്റ്റൽ വാർഡൻ ആണ് രജനികാന്തിന്റെ പേട്ട എന്ന കഥാപാത്രം.

ജൂനിയേഴ്സ്സിനെ രക്ഷിക്കാൻ വേണ്ടി മാത്രമാണോ അയാൾ അങ്ങോട്ട് കടന്നു വന്നത് ??
അയാൾക്ക്‌ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടോ ?
അയാൾക്ക്‌ പുറകിൽ പകയുടെ പ്രതികാരത്തിന്റെ എന്തേലും കനലുകൾ എരിയുന്നുണ്ടോ ??

അതെ ഏറെ നിഗൂഡതകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പേട്ടയുടെ ഇന്നത്തെ ജീവിത സംഭവങ്ങളും അവിടെ നിന്ന് അയാളുടെ മുൻ കാലഘട്ടത്തിലേക്ക്  ഒരു മാസ്സ്  എത്തിനോട്ടവും , പിന്നെ അയാളുടെ പിന്നിലുള്ള നിഗൂഢതകളുടെ രഹസ്യവും  നമുക്ക് മുൻപിൽ പതിയെ അനാവരണം ചെയ്യുന്നു ... 

പേട്ട എന്ന കഥാപാത്രമായി രജനികാന്ത് തകർത്തു ഈ പ്രായത്തിലും എന്നാ ഒരു ഇത് ആണോ പുള്ളിക്ക്, നമിക്കണം  .......

തന്റെ കഥാപാത്രത്തെ വിജയ് സേതുപതി മനോഹരമാക്കി , കൂടാതെ നവാസുദ്ദിൻ സിദ്ധിക്കിയുടെ അതി മനോഹരമായ വില്ലൻ കഥാപാത്രവും , ക്ലൈമാക്സിനു മുൻപും പിൻപും ഉള്ള ട്വിസ്റ്റുകളും ചിത്രത്തിന് രസം പകരുന്നു , പാട്ടുകളും , ബാക്ഗ്രൗണ്ട് മ്യൂസിക്കും ചിത്രത്തിന് കൂടുതൽ മാസ്സ്  അന്തരീക്ഷം നൽകുന്നു .....


നവാസുദ്ദിൻ സിദ്ധിക്കിയുടെ ഡബ്ബിങ് , പുള്ളിയുടെ ലിപ് സിങ്ക് ഇവ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു , പിന്നെ സെക്കന്റ് ഹാഫിലെ പകുതിക്കും ക്ലൈമാക്സിനും ഇടയ്ക്കു വരുന്ന കുറച്ചു ലാഗിഗ് ഇത്രയും ആണ് ചിത്രത്തിന്റെ  പോരായ്മ ആയി തോന്നിയത് 


ഉറപ്പായും ഈ വർഷത്തെ ബ്ളോക്ബസ്റ്റർ ലിസ്റ്റിൽ ഈ ചിത്രം  ഇടം പിടിക്കും , ഒരു സ്റ്റൈൽ മാസ്സ് ചിത്രം കാണാൻ നിങ്ങൾ തയ്യാർ ആണെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ ചിത്രത്തിന് ..

8.5 / 10 



0 Comments:

Post a Comment

Search This Blog

Powered by Blogger.