Film: KGF chapter 1 language: Kannada Hero: Yash മാസ്സ് പടങ്ങൾ ഇഷ്ടപെടുന്നവർക്ക് ഒരു വിരുന്നാണ് ഈ ചിത്രം.. നായകൻ ഒരു പത്തു അൻപതു പേരെ...

Home » » KGF chapter 1

KGF chapter 1

Film: KGF chapter 1
language: Kannada
Hero: Yash


മാസ്സ് പടങ്ങൾ ഇഷ്ടപെടുന്നവർക്ക് ഒരു വിരുന്നാണ് ഈ ചിത്രം..
നായകൻ ഒരു പത്തു അൻപതു പേരെ ഒക്കെ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തും, ഒരു മദയാന കരിമ്പിൽ കാട്ടിൽ കേറുന്ന ഒരു ഒരു അനുഭവം, അതാണ്‌ നായകൻ ഇടഞ്ഞാൽ സംഭവിക്കുക, പക്ഷെ നമുക്ക് ഒട്ടും ബോറടിക്കുക ഇല്ലെന്നു മാത്രമല്ല ഒരു പത്തു പേരെ കൂടി പുള്ളി ഇതേപോലെ ഇടിച്ചെങ്കിൽ എന്ന ഒരു ആഗ്രഹം  ആണ് വരുന്നത്


ആകെ ഉള്ള ആശ്രയമായ അസുഖം ബാധിച്ച അമ്മയെ ദാരിദ്ര്യം മൂലം രക്ഷിക്കാൻ കഴിയാതെ ലോകത്തിനു മുൻപിൽ തല കുനിഞ്ഞു നിന്ന നായകന്റെ ചെറുപ്പകാലം,  അന്ന് അവൻ ഒരു പ്രതിജ്ഞ എടുക്കുകയാണ് ലോകം വെട്ടി പിടിച്ചു ഈ കാൽ കീഴിൽ ആക്കണം കാശ് ഇനി അവന്റെ മുൻപിൽ ഒരു പ്രശ്നം ആവരുത്.....

ആ കുട്ടിയുടെ നിസ്സഹായ അവസ്ഥയിൽ നിന്നും ബോംബെ വിറയ്ക്കുന്ന
 അധോലോക നായകനിലേക്കുള്ള അവന്റെ യാത്ര,  പിന്നീട് കർണാടകയിൽ ഉള്ള സ്വർണഖനി കൈക്കലാക്കനുള്ള കളികളും അവിടെ ഉണ്ടാവുന്ന മാസ്സ് രംഗങ്ങളും.....


ഇംഗ്ലീഷ് ആക്ഷൻ പടങ്ങൾ കണ്ടു ലോജിക് നോക്കാതെ  കയ്യടിക്കുന്ന നമ്മൾക്ക് മുൻപിൽ സീറ്റിൽ എഴുന്നേറ്റു നിന്നു കയ്യടിപ്പിക്കാൻ പാകത്തിനുള്ള മാസ്സ് രംഗംങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം

Bgm, action എല്ലാം കിടു ആണ്....

നമ്മുടെ അടുത്തുള്ള തീയറ്ററുകളിൽ ee പടം ഇപ്പോൾ ഓടുന്നുണ്ട് മലയാളം, തമിഴ് and ഹിന്ദി ഈ ഭാഷകളിൽ മൊഴിമാറ്റം നടത്തിയാണ് നമ്മുടെ ഇവിടെ വന്നിരിക്കുന്നത് തീയറ്ററിൽ പോയി തന്നെ കാണുക....


8.5/10


0 Comments:

Post a Comment

Search This Blog

Powered by Blogger.