ഞാൻ പ്രകാശൻ സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറഞ്ഞു ജീവിക്കുന്ന പലരെയും നമ്മൾ ജീവിതത്തിലും സിനിമയിലും ഒരുപാട് കാണാറുണ്ട് എന്നാൽ സ്വന്തം ...

Home » » Njan Prakashan

Njan Prakashan

ഞാൻ പ്രകാശൻ


സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറഞ്ഞു ജീവിക്കുന്ന പലരെയും നമ്മൾ ജീവിതത്തിലും സിനിമയിലും ഒരുപാട് കാണാറുണ്ട്
എന്നാൽ സ്വന്തം കാര്യം മാത്രം സിന്ദാബാദ് എന്ന് പറഞ്ഞു ജീവിക്കുന്ന ആരോടും യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത  ഒരു നായക കഥാപാത്രത്തെ നമ്മൾ സിനിമയിലൊന്നും  അധികം കണ്ടുകാണില്ല,  അതെ അതാണ്‌ നമ്മുടെ നായകൻ  പ്രകാശൻ....

അങ്ങനെ ഉള്ള പ്രകാശന്റെ ജീവിതത്തിലൂടെ ഉള്ള നർമത്തിൽ ചാലിച്ച ഒരു അടിപൊളി യാത്രയാണ് ഈ ചിത്രം....

എങ്ങനെയും വിദേശത്തു പോയി അടിച്ചു പൊളിച്ചു ജീവിക്കണം എന്ന് ആഗ്രഹമുള്ള നേഴ്‌സിങ് കഴിഞ്ഞ കഥാ നായകൻ, എന്നാൽ ജോലി ചെയ്തു അധ്വാനിക്കാൻ പുള്ളിക്ക് താല്പര്യവും ഇല്ല, അപ്പോൾ പിന്നെ എങ്ങനെ പുള്ളി ആ ആഗ്രഹം നടപ്പിലാക്കും??
അതെ അതിനുള്ള ഉത്തരമാണ് നിഷ്കളങ്കമായ  നർമത്തിൽ ചാലിച്ച ദ്വയാർത്ഥ പ്രയോഗങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഈ ഫാമിലി കോമഡി  ചിത്രം


ഓരോ വാക്കിലും നോക്കിലും നമ്മുടെ മുഖത്ത് നമ്മൾ പോലും അറിയാതെ ഉണ്ടാവുന്ന പുഞ്ചിരി അതാണ്‌ ഈ സിനിമ നമുക്ക് സമ്മാനിക്കുന്നത്, ആർത്തട്ടഹസിക്കാൻ ഉള്ള ചിത്രം ഒന്നും അല്ല, പക്ഷെ നമ്മൾ പോലും അറിയാതെ നമുക്ക് നിയന്ത്രിക്കാൻ പോലും ആവാത്ത സന്തോഷം ഈ ചിത്രം ഉറപ്പായും നമുക്ക് സമ്മാനിക്കുന്നുണ്ട്

ശ്രീനിവാസൻ, സത്യൻ അന്തിക്കാട് യുഗം കഴിഞ്ഞു എന്ന് പറയുന്നവരുടെ മുൻപിലേക്ക് ഇല്ല ഞങ്ങൾ ഇവിടെ തന്നെ ഉണ്ട്, നിങ്ങൾ മലയാളികൾക്ക് ഞങ്ങൾ ഇനിയും ഒരുപാട് സന്തോഷം നൽകും എന്ന് പറഞ്ഞുകൊണ്ട് ഉള്ള  അവരുടെ ഒരു തിരിച്ചു വരവാണ് ഈ ചിത്രം...

പ്രകാശനായി ഫഗദ് ഫാസിലിന്റെ നിഷ്കളങ്കത ഒട്ടും ചോരാതെ  ഉള്ള അഭിനയ മുഹൂർത്തങ്ങൾ, ശ്രീനിവാസന്റെ ഗോപലാൽജി, പിന്നെ ഒരു പിടി കഥാപാത്രങ്ങളും,ഈ ക്രിസ്തുമസിന് ഫാമിലിയോടൊപ്പം  ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ കൊച്ചു ചിത്രത്തിന്......

സൺ‌ഡേ ഹോളിഡേ, ഒരു ഇന്ത്യൻ പ്രണയകഥ ഇങ്ങനെ ഉള്ള ചിത്രങ്ങൾ നൽകിയ  ഒരു തൃപ്തി   ആണ് ഈ ചിത്രവും എനിക്ക് സമ്മാനിച്ചത്


8.25/10


0 Comments:

Post a Comment

Search This Blog

Powered by Blogger.