ഒടിയൻ രാവിലെ മുതൽ കേൾക്കുന്ന മോശം അഭിപ്രായം,  രാത്രിയിൽ ടിക്കറ്റ് എടുത്തത് നഷ്ടം ആയി പോയി എന്നുള്ള ചിന്ത ഇതെല്ലാം ആയിട്ടാണ് പടം കാണാൻ ...

Home » » Odiyan

Odiyan

ഒടിയൻ




രാവിലെ മുതൽ കേൾക്കുന്ന മോശം അഭിപ്രായം,  രാത്രിയിൽ ടിക്കറ്റ് എടുത്തത് നഷ്ടം ആയി പോയി എന്നുള്ള ചിന്ത ഇതെല്ലാം ആയിട്ടാണ് പടം കാണാൻ തീയറ്ററിൽ ചെന്നത്, ചെന്നപ്പോഴോ ഹർത്താൽ കാരണം പകലത്തെ ചില ഷോ താമസിച്ചകൊണ്ട് രാത്രി 10ന്റെ ഷോ ഒരു മണിക്കൂർ വൈകി

ആൾക്കാരുടെ പകലത്തെ റിവ്യൂ വായിച്ചതിൽ നിന്നും തുടങ്ങി കുറച്ച് കഴിയുമ്പോൾ ഉറക്കം വരും എന്ന് കരുതി ഉറക്കത്തെ വെയിറ്റ് ചെയ്തു ഞാൻ സ്‌ക്രീനിൽ കണ്ണും നട്ടിരുന്നു...

ഒരു പ്രതീക്ഷയും ഇല്ലാതെ പോയതുകൊണ്ടാവും ആദ്യ പകുതി നന്നായി ഇഷ്ടപ്പെട്ടു, ഇത് വരെ ആരും സിനിമ ആക്കാത്ത ഒടിയൻ എന്ന പ്രമേയം,  പിന്നെ പാതി രാത്രിയിലും ഉറക്കത്തെ മാറ്റി നിർത്തി ഒട്ടും ബോറടിപ്പിക്കാതെ ഉള്ള കഥയും...

രണ്ടാം പകുതി എന്നാൽ അത്ര രസിപ്പിച്ചില്ല, ചില നാടകത്തെ ഓർമിപ്പിക്കുന്ന രംഗങ്ങൾ, പിന്നെ കുറച്ച് ലാഗിംഗ്, അനാവശ്യമായി തോന്നിയ പാട്ട്, പിന്നെ പീറ്റർ ഹെയ്ന് വേണ്ടി മാത്രം ഉണ്ടാക്കിയ ക്ലൈമാക്സ്

പക്ഷെ ആകെ മൊത്തം പറയുമ്പോൾ അത്യാവശ്യം ഒന്നു കണ്ടിരിക്കാവുന്ന സിനിമ, ഇതിനെ ആണല്ലോ പകൽ മുഴുവനും ഇരുന്നു ഈ ആൾക്കാർ കുറ്റം പറഞ്ഞത്..

ഇവർ എന്താ പോലും പ്രതീക്ഷിച്ചതു? ബാഹുബലിയോ, നരംസിംഹമോ അതോ പുലിമുരുകനോ??
പിന്നെ ആൾക്കാരെ കുറ്റം പറയാനും പാടില്ല സംവിധായകന്റെ മാരക തള്ള് മൂലം തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയുടെ എതിർപ്പ് ആയി മാത്രം നെഗറ്റീവ് റിവ്യൂസിനെ കണ്ടാൽ മതി........


പടം സൂപ്പർ ഡ്യുപ്പർ ഒന്നും അല്ലേലും ഒന്ന് കാണാം...


5.5/10



0 Comments:

Post a Comment

Search This Blog

Powered by Blogger.