2.0 Tamil Movie . ലോകോത്തര നിലവാരം പുലര് ‍ ത്തുന്ന 3D രംഗങ്ങള് ‍ , സാധാരണ ശങ്കര് ‍ സിനിമാ പോലെ 3 മണിക്കൂര് ‍ നീട്ടാതെ ഉള്ള...

Home » » 2.0 Tamil Movie.

2.0 Tamil Movie.

2.0 Tamil Movie.


ലോകോത്തര നിലവാരം പുലര്ത്തുന്ന 3D രംഗങ്ങള് , സാധാരണ ശങ്കര് സിനിമാ പോലെ 3 മണിക്കൂര് നീട്ടാതെ ഉള്ള അവതരണം , പിന്നെ രജനികാന്ത് എന്ന മറ്റാരാലും പകരം വെയ്ക്കാന് പറ്റാത്ത ആ പ്രതിഭയുടെ സാന്നിധ്യം ഇതൊക്കെ ആണ് 2.0 എന്ന സിനിമ
മറ്റൊരു രീതിയില് പറഞ്ഞാല് ഇത് മാത്രം ആണ് 2.0 എന്ന സിനിമ

സാധാരണ കാണാറുള്ള 3D സിനിമകളേക്കാള് കൂടുതല് രംഗങ്ങള് ഇതില് 3D ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട് അത് നേരിട്ട് പോയി തന്നെ ആസ്വധിക്കേണ്ട ഒന്ന് തന്നെയാണ് ..

ബാക്കി ഭാഗങ്ങള് പണ്ടത്തെ ദൂരദര്ശനില് വന്നിരുന്ന ശക്തിമാന് സീരിയല് പോലെ തോന്നി

അക്ഷയ്കുമാറിന് മാത്രം ചെയ്യാവുന്ന പുള്ളിക്ക് വെല്ലുവിളി ഉയര്ത്തുന്ന വേഷം എന്നൊക്കെ ഏതോ മാഗസിനില് ഒക്കെ കണ്ടിരുന്നു , പക്ഷെ ചിത്രം കണ്ടപ്പോള് അങ്ങനെ തോന്നിയില്ല

കഥ പ്രിത്യേകിച്ചു പറയാന് മാത്രം ഒന്നും ഇല്ല , നായകനും വില്ലനും തമ്മില് ഉള്ള പോരാട്ടം അത് മാത്രം

വല്യ പ്രതീക്ഷകള് ഒന്നും ഇല്ലാതെ നല്ലൊരു 3D എഫക്ടുകളാല് സമ്പന്നമായ , ശബ്ദവും ടെക്നോളജിയും ഉള്ള ഒരു സിനിമാ പ്രതീക്ഷിച്ചു പോയാല് ഒരു തവണ വല്യ മുഷിച്ചിലുകള് ഇല്ലാതെ കണ്ടിരിക്കാം ...

പുലിമുരുകനും, ആട് 2 വും , വിജയ്യുടെ പുലിയും കണ്ണിമ ചിമ്മാതെ നോക്കി ഇരുന്നു കാണുന്ന കുട്ടികള്ക്ക് ഇത് നന്നായി ആസ്വദിക്കാന് സാധിച്ചേക്കും, 3D തന്നെ കാണുക ഇല്ലേല് കാണാതെ ഇരിക്കുന്നതാവും നല്ലത്

3D rating : 5/10


2D rating : 3/10










0 Comments:

Post a Comment

Search This Blog

Powered by Blogger.