Joseph Malayalam Movie ജോസഫ് എന്ന റിട്ടയേർഡ് പോലീസുകാരന്റെ റിട്ടയേർഡ് ജീവിതത്തിൽ നിന്നു കൊണ്ട് പഴയതും പുതിയതുമായ അയാളുടെ ജീവിതാനുഭവങ്ങ...

Home » » Joseph

Joseph

Joseph Malayalam Movie

ജോസഫ് എന്ന റിട്ടയേർഡ് പോലീസുകാരന്റെ റിട്ടയേർഡ് ജീവിതത്തിൽ നിന്നു കൊണ്ട് പഴയതും പുതിയതുമായ അയാളുടെ ജീവിതാനുഭവങ്ങളിലൂടെ ഒരു യാത്ര അതാണീ ചലച്ചിത്രം...

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണിത്..

ഇതിൽ ജോസഫ് എന്ന കാമുകൻ ഉണ്ട്, ജോസഫ് എന്ന ഭർത്താവ് ഉണ്ട് ജോസഫ് എന്ന അച്ചൻ ഉണ്ട്, സർവ്വോപരി ജോസഫ് എന്ന മനുഷ്യൻ ഉണ്ട്...

റിട്ടയേർഡ് ചെയ്തിട്ടും കേസ് അന്നൊഷണങ്ങളിൽ പോലീസിനെ സഹായിച്ചു കൊണ്ട് ഇരിക്കുന്ന ജോസഫ് എന്ന പോലീസുകാരൻ,  അയാളുടെ മുൻ ജീവിതവും അതിൽ അയാൾക്ക്‌ സംഭവിക്കുന്ന കുറെ വിപത്തുകളും, ഇപ്പോളത്തെ ജീവിതവും അതിൽ അയാൾ നേരിടുന്ന കുറെ സംഭവങ്ങളും അതിൽ നിന്നും അയാൾ കണ്ടെത്തുന്ന കുറെ നടുക്കുന്ന സത്യങ്ങളും നമുക്ക് മുൻപിൽ ഒരു ത്രില്ലെർ ആയി അവതരിപ്പിച്ചിരിക്കുന്നു...

ക്ലൈമാക്സ്‌ നല്ലൊരു ട്വിസ്റ്റ്‌ ആയിരുന്നു....

ജോജു ജോർജ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം, ജോസഫ് ആയി പുള്ളി അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു എന്നു തോന്നിപ്പോയി,  ചെറുപ്പകാലവും, റിട്ടയേർഡ് കാലവും തമ്മിലുള്ള വേഷപ്പകർച്ച അതി മനോഹരം എന്നു പറയാം, ദിലീഷ് പോത്തൻ തന്റെ വേഷം ഭംഗിയാക്കി... 

ഗാനങ്ങളും, സംഗീതവും അതിമനോഹരം ആയിരുന്നു,  ലൊക്കേഷൻ, ക്യാമറ,  കഥ, സംവിധാനം എല്ലാം അഭിനന്ദനം അർഹിക്കുന്നു...

മുൻനിര താരങ്ങൾ ഇല്ല എന്നു കരുതി മാറി നിന്നാൽ നിങ്ങൾക്ക് നഷ്ടമാവുന്നത് ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാവും....



8.5/10









0 Comments:

Post a Comment

Search This Blog

Powered by Blogger.