ഒരു കുപ്രസിദ്ധ പയ്യൻ  ​സ്വന്തമെന്നും ബന്ധമെന്നും പറയാൻ ആരും ഇല്ലാത്തവർക്ക് എന്തേലും അപകടം വന്നാൽ ??? അവനു വേണ്ടി കരയാൻ ഒന്ന് ഓടി വരാൻ  ...

Home » » Oru Kuprasidha Payyan

Oru Kuprasidha Payyan

ഒരു കുപ്രസിദ്ധ പയ്യൻ 

​സ്വന്തമെന്നും ബന്ധമെന്നും പറയാൻ ആരും ഇല്ലാത്തവർക്ക് എന്തേലും അപകടം വന്നാൽ ??? അവനു വേണ്ടി കരയാൻ ഒന്ന് ഓടി വരാൻ  ഒന്ന് സഹായിക്കാൻ ????  ആ നിസ്സഹായാവസ്ഥ അത് അനുഭവിച്ചു തന്നെ അറിയണം 

​അതെ അങ്ങനെ ഉള്ള ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇത് 

സ്വന്തമെന്നും ബന്ധമെന്നും പറയാൻ ആരും ഇല്ലാത്ത അജയൻ എന്ന ചെറുപ്പക്കാരൻ ,  ഒരു ഹോട്ടലിൽ സഹായി ആയി ജോലി ചെയ്യുന്നു , സ്വഭാവത്തിലെ നിഷ്കളങ്കതയും ഒരു പത്ത്  പൈസ കുറവുള്ള പോലെ ഉള്ള ചേഷ്ടകളും ഉള്ള ഒരു പാവം പയ്യൻ 

അവന്റെ നാട്ടിൽ ഒരു ദിവസം ഒരു കൊലപാതകം നടക്കുന്നു , ഇവനെ സ്വന്തം മകനെപ്പോലെ സ്നേഹിക്കുന്ന ഒരു സ്ത്രീ ആയിരുന്നു മരണപ്പെട്ടത് ...

എന്നാൽ പോലീസിന്റെ അന്നൊഷണം എത്തി നിൽക്കുന്നത് ഇവന്റെ മേലാണ് ..

ആരും സഹായിക്കാൻ ഇല്ലാത്ത ഇവനെ സഹായിക്കാൻ ആര് വരും ??

അതോ ഇവൻ തന്നെ ആണോ ഇത് നടത്തിയത് ???? 


ഇതിനുള്ള ഉത്തരം ഈ ചിത്രം നമുക്ക് നൽകും 


കോടതി മുറികളിൽ നടക്കുന്ന രംഗങ്ങൾ ഉള്ള സിനിമകളോട് താല്പര്യം ഉള്ളതുകൊണ്ട് ആവണം എനിക്ക് ഈ ചിത്രം കൂടുതൽ ഇഷ്ടപ്പെട്ടു 

ഒട്ടും തന്നെ ബോറടിക്കാതെ ഇരുന്നു കാണാൻ പറ്റിയ ചിത്രം തന്നെയാണ് ഇത് 

ടോവിനോ കൊള്ളാം , എന്നാൽ ബോഡി കാണിച്ചുള്ള സംഘടന രംഗങ്ങൾ ഒരു ഹോട്ടൽ ജോലിക്കാരന്റെ കഥാപാത്രത്തിന് യോജിച്ചതായി തോന്നിയില്ല , നായികാ കഥാപാത്രം ആ റോളിന് യോജിച്ച സെലെക്ഷൻ ആയും തോന്നിയില്ല 
നിമിഷ സജയന്റെ അഭിനയം ഇഷ്ടപ്പെട്ടു ....

7 /10  






0 Comments:

Post a Comment

Search This Blog

Powered by Blogger.