9 : മലയാളം മൂവി വീക്ഷണകോൺ 1: ഒരു മനുഷ്യന്റെ ഉള്ളിലെ നന്മയും തിന്മയും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ,  ഒരുവന്റെ ഉപബോധ മനസ്സ് അവന്റെ ഉള്ളിലെ ...

Home » » 9

9

9 : മലയാളം മൂവി

വീക്ഷണകോൺ 1:

ഒരു മനുഷ്യന്റെ ഉള്ളിലെ നന്മയും തിന്മയും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ,  ഒരുവന്റെ ഉപബോധ മനസ്സ് അവന്റെ ഉള്ളിലെ  അനിഷ്ടങ്ങളെ ഇല്ലായ്മ ചെയ്യുവാൻ ഇറങ്ങുന്നതും അവനു മറ്റൊരാൾ മൂലം  തിരിച്ചറിവ് ലഭിക്കുമ്പോൾ അവൻ തിന്മയിൽ നിന്നും പുറത്തു വരാൻ ശ്രെമിക്കുന്നതും ഒക്കെ യാണ് സംഭവം


വീക്ഷണകോൺ 2:

1.പൊട്ടനായ നായകൻ 1 എണ്ണം,
2.ബുദ്ധിയില്ലാത്ത പ്രേതം 1 എണ്ണം,
3.പേടിപ്പിക്കാൻ വേണ്ടി ഉള്ള മറ്റാരോടും കമ്പിനി ഇല്ലാത്ത കുട്ടി 1 എണ്ണം,
4.കണ്ടാൽ പേടി തോന്നിപ്പിക്കുന്ന ഭാവം ഉള്ള വേലക്കാരൻ 1 എണ്ണം

ഒന്നാമത്തെ ചേരുവ രണ്ടാമത്തെ ചേരുവയിൽ ചേർക്കുക എന്നിട്ട് ഒരു പാത്രത്തിൽ മാറ്റി വെയ്ക്കുക ,

മൂന്നും നാലും തമ്മിൽ വേറെ ഒരു പാത്രത്തിൽ ചേർക്കുക,  അവസാനം മൂന്നും നാലും നല്ലതാണ് എന്ന് മനസിലാവുമ്പോൾ ആദ്യം പാത്രത്തിൽ നിന്നും 2 ne ഒഴിവാക്കി 1,3,4 തമ്മിൽ ഒന്നിപ്പിക്കുക

Nb:ചില സമയത്തു പ്രേതം പറക്കും ഇഷ്ടമുള്ളിടത്ത് പ്രത്യക്ഷപ്പെടും,അതി ഭീകര ശക്തി കാണിക്കും, എന്നാൽ
കൊച്ചിനെ പിടിക്കാൻ ഓടുമ്പോൾ  കിതച്ചു പത തുപ്പും,   ഫിലിം എസ്റയ്ക്ക് ആദം ജോണിൽ ഉണ്ടായ കുട്ടി എന്നും പറയാം

വീക്ഷണകോൺ 3:

തുടക്കത്തിൽ ഉള്ള ഹോളിവുഡ് മോഡൽ ഉള്ള കഥാഗതി,  മലയാളത്തിൽ ഇതു വരെ കാണാത്ത ശാസ്ത്രീയ അടിത്തറ ഉള്ള കഥ,  മനോഹരമായ ഷൂട്ടിംഗ് ലൊക്കേഷൻ,  സൗണ്ട് എഫക്ട് കൊള്ളാം,  ഇത്രയും നേരം കണ്ടത് അല്ല ഇതാണ് സംഭവിച്ചത് എന്ന രീതിയിൽ അവസാനത്തെ 30 മിനിറ്റിൽ വന്ന മാരക ട്വിസ്റ്റ്, പിന്നെ എല്ലാം കഴിഞ്ഞു പേരെഴുതി കാണിച്ച ശേഷം അവസാനത്തെ 1 മിനിറ്റിൽ കാണിച്ച പ്രേക്ഷകന് ഫിലിം കണ്ടു ഇറങ്ങി കഴിഞ്ഞാലും ചിന്തിക്കാൻ ഇട കൊടുത്ത വാൽക്കഷണ സീൻ, അങ്ങനെ വിത്യസ്‌തത നിറഞ്ഞ ഒരു  ആവിഷ്കരണം...

കണ്ടിറങ്ങി ചിന്തിച്ചപ്പോൾ എനിക്ക് ഈ 3 വീക്ഷണകോണും പലപ്പോഴായി തോന്നി...

മലയാളത്തിലെ ഒരു വ്യത്യസ്തത പുലർത്തിയ ചിത്രമായി കണ്ടു വിലയിരുത്തുക,  ബോറിങ് അല്ല,  എന്നാൽ വല്യ ഇന്ട്രെസ്റ്റിംഗ് ഉം അല്ല,കണ്ടിരിക്കാം...

6.5/10

0 Comments:

Post a Comment

Search This Blog

Powered by Blogger.