Raazi 2018 Hindi നമ്മൾ നമ്മുടെ രാജ്യത്തിനായി എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നു ചോദിച്ചാൽ എന്താവും നമ്മുടെ ഉത്തരം??? ക്രിക്കറ്റ് ജയിച്ചപ്...

Home » » Raazi

Raazi

Raazi 2018
Hindi


നമ്മൾ നമ്മുടെ രാജ്യത്തിനായി എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നു ചോദിച്ചാൽ എന്താവും നമ്മുടെ ഉത്തരം???

ക്രിക്കറ്റ് ജയിച്ചപ്പോൾ, ഒളിമ്പിക്സ് മെഡൽ നേടിയപ്പോൾ, ഗുസ്തിയിൽ ജയിച്ചപ്പോൾ  എല്ലാം ആവേശഭരിതരായി കൈ അടിച്ചു എടുത്തു ചാടിയിട്ടുണ്ടാവാം..... അതിൽ കൂടുതൽ എന്തേലും ചെയ്തവർ നമുക്കിടയിൽ വളരെ വിരളം ആവാം...

എന്നാൽ സ്വന്തം രാജ്യത്തിനായി സ്വന്തം ജീവിതം അർപ്പിച്ച, കുടുംബത്തേക്കാളും സ്വന്തം സന്തോഷത്തേക്കാളും, സ്വന്തം ജീവിതത്തെക്കാളും വലുത് സ്വന്തം രാജ്യമാണ് എന്നു നമുക്ക് കാണിച്ചു തന്ന ഒരു 20 വയസ്സുകാരിയുടെ കഥയാണിത്...



പാകിസ്ഥാന് വേണ്ടി ഇന്ത്യൻ രഹസ്യങ്ങൾ ചോർത്തി കൊടുക്കുകയാണ് എന്നു അവിടുത്തെ ഭരണാധികാരികളെ തെറ്റിദ്ധരിപ്പിച്ചു ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിച്ച ഒരച്ഛന്റെ മോൾ, അച്ഛന്റെ ആവശ്യപ്രകാരം അവിടുത്തെ ഒരു ഉയർന്ന പട്ടാളക്കാരന്റെ മോനെ വിവാഹം കഴിക്കുകയും അവിടെ ചെന്ന് നമ്മുടെ ഇന്ത്യക്കു വേണ്ടി സ്വജീവിതം പണയപ്പെടുത്തി നടത്തിയ  ചാര പ്രവർത്തനത്തിന്റെയും കഥയാണിത്...

അവളെ അവിടെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവും കുടുംബവും ആണുള്ളത്, ഒരു 20 വയസ്സുകാരിക്ക് ഇതെല്ലാം കണ്ടില്ലെന്നു നടിച്ചു അതിലും വലുത് രാജ്യസ്നേഹം ആണെന്ന് കരുതാൻ പറ്റുമോ?

എല്ലാത്തിനും ഉള്ള ഉത്തരം ഈ ചിത്രം നമുക്ക് നൽകും

ആലിയ ഭട്ടിന്റെ സിനിമാ ജീവിതത്തിലെ ഒരു നല്ല വേഷം....

7.5/10



0 Comments:

Post a Comment

Search This Blog

Powered by Blogger.