October 2018 Hindi ഒക്ടോബറിന്റെ  രാത്രികളിൽ   വിരിഞ്ഞു ചുറ്റും സൗരഭം വാരി വിതറിയിട്ട് നേരം വെളുക്കുമ്പോൾ അടർന്നു വീഴുന്ന ജാസ്മിൻ പൂവിന്...

Home » » October

October

October
2018 Hindi


ഒക്ടോബറിന്റെ  രാത്രികളിൽ   വിരിഞ്ഞു ചുറ്റും സൗരഭം വാരി വിതറിയിട്ട് നേരം വെളുക്കുമ്പോൾ അടർന്നു വീഴുന്ന ജാസ്മിൻ പൂവിന്റെ ഭംഗിയും സൗരഭ്യവും ഉള്ള ഒരു പ്രണയ ചലച്ചിത്രം അതാണ് ഒക്ടോബർ

ഒരു 5 star ഹോട്ടലിൽ ഹോട്ടൽ മാനേജ്മെന്റിൽ  ഡിപ്ലോമയ്ക്കു പഠിക്കുന്ന കുറച്ചു കൂട്ടുകാർ അവരുടെ ഇണക്കങ്ങളിലൂടെ പിണക്കങ്ങളിലൂടെ കുസൃതികളിലൂടെ മുൻപോട്ടു പോവുന്ന ചിത്രം, ന്യൂ ഇയർ ആഘോഷിക്കുന്നതിനിടെ കഥാ നായിക കാൽ വഴുതി മുകളിലെ നിലയിൽ നിന്നും വീഴുന്നു, അവൾ കോമ അവസ്ഥയിൽ ആവുന്നു......


അത് വരെ ജീവിതത്തെ വലിയ കാര്യമായി എടുത്തിരുന്നില്ലാത്ത കഥാനായകൻ അവനു  അവളോട് ഇത്രയും നാളൊന്നും ഇല്ലാതിരുന്ന ഒരു അടുപ്പം ഈ അവസ്ഥയിൽ ഉണ്ടാവുന്നു തുടർന്നു അവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ അയാൾ അവളുടെ കൂടെ നിന്ന് നടത്തുന്ന ഒരു യാത്രയാണ് ഈ ഫിലിം...

നിഷ്കളങ്കനായ നായക കഥാപാത്രം നമുക്ക് ചിരിയുടെ കുറെ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട്, ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന അവസ്ഥയിൽ എല്ലാരും കയ്യൊഴിയുന്ന ഈ  കാലത്ത്‌ , ഇതിനു മുൻപൊന്നും പ്രണയം തോന്നാതിരുന്ന  അവളെ ഈ അവസ്ഥയിൽ നിന്നും  തിരിച്ചു കൊണ്ട്  വരാനുള്ള അവന്റെ പ്രയത്നം സഫലമാവുമോ???

കണ്ടു തന്നെ അറിയുക....

8/10



0 Comments:

Post a Comment

Search This Blog

Powered by Blogger.