HACHI A Dog's Tale (2009). English ഒരു ട്രിപ്പ്‌ കഴിഞ്ഞു വീട്ടിലേക്കുള്ള തിരിച്ചു വരവിൽ ആണ് ആ പ്രൊഫസർക്കു ഹാച്ചി എന്ന നായ്ക്കുട്ടിയ...

Home » » HACHI A Dog's Tale (2009).

HACHI A Dog's Tale (2009).

HACHI A Dog's Tale (2009).
English


ഒരു ട്രിപ്പ്‌ കഴിഞ്ഞു വീട്ടിലേക്കുള്ള തിരിച്ചു വരവിൽ ആണ് ആ പ്രൊഫസർക്കു ഹാച്ചി എന്ന നായ്ക്കുട്ടിയെ കിട്ടിയത്....

-അതോ അവിടെ വെച്ചു ഹാച്ചിക്ക് പ്രൊഫസറെ ലഭിക്കുക ആണോ ഉണ്ടായത് -

വീട്ടിൽ ഹാച്ചിയുമായി എത്തിയ പ്രൊഫെസർക്ക് വീട്ടിൽ നിന്നും നായയെ വളർത്തുവാനുള്ള പിന്തുണ ലഭിച്ചില്ല, അതുകൊണ്ട് അദ്ദേഹം അവനെ ഉടമസ്ഥർ ആരേലും ഉണ്ടെങ്കിൽ തിരിച്ചേൽപ്പിക്കാനുള്ള ശ്രെമം നടത്തി പരാജയം അടയുന്നു...

പതിയെ ഹാച്ചി ആ കുടുംബത്തിലെ എല്ലാം എല്ലാം ആവുന്നു....


പ്രൊഫസർ ട്രെയിനിൽ പോവുമ്പോൾ സ്റ്റേഷൻ വരെ എന്നും ഹാച്ചി അനുഗമിക്കും, പിന്നെ വൈകിട്ട് തിരിച്ചു അദ്ദേഹം എത്തുമ്പോൾ അദ്ദേഹത്തെ പ്രതീക്ഷിച്ചു ഹാച്ചിയും അവിടെ ഉണ്ടാവും...


ഒരിക്കൽ ഒരു ദിവസം പോയ പ്രഫസർ തിരികെ വന്നില്ല,  അദ്ദേഹത്തെ തിരക്കി സ്റ്റേഷനിൽ ചെന്ന് അദ്ദേഹത്തിന്റെ വരവും കാത്തിരിക്കുന്ന ഹാച്ചി എന്ന നായുടെ കഥയാണിത്....

വിശ്വസ്തത അത് എന്താണെന്ന് നമുക്ക് ഹാച്ചി ഇതിൽ കാണിച്ചു തരും....
വളരെ സിമ്പിൾ ആയ കഥ അതി മനോഹരമായി നമുക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നു....

കണ്ണിൽ നിന്നും അനുവാദം ചോദിക്കാതെ കവിളിലേക്കു ഉരുണ്ടു ചാടിയ അശ്രു ബിംബങ്ങളെ തുടച്ചു നീക്കാതെ നിങ്ങൾക്ക് ഈ ചിത്രം കണ്ടു തീർക്കാൻ പറ്റിയേക്കില്ല......

ഇത് ഒരു യഥാർത്ഥ സംഭവത്തിന്റെ  ദൃശ്യാവിഷ്കാരമാണ്



0 Comments:

Post a Comment

Search This Blog

Powered by Blogger.