Hichki 2018 Hindi ഇന്നസെന്റ് കാസർഗോഡ് കദർഭായ് എന്ന ചിത്രത്തിൽ അവതരിപ്പിച്ച പള്ളിലച്ചനെ നിങ്ങൾ ഓർമിക്കുന്നുണ്ടോ? ഞരമ്പ് സംബന്ധിയായ ഒരസുഖം...

Home » » Hichki

Hichki

Hichki 2018 Hindi

ഇന്നസെന്റ് കാസർഗോഡ് കദർഭായ് എന്ന ചിത്രത്തിൽ അവതരിപ്പിച്ച പള്ളിലച്ചനെ നിങ്ങൾ ഓർമിക്കുന്നുണ്ടോ?
ഞരമ്പ് സംബന്ധിയായ ഒരസുഖം ഉള്ളതുകൊണ്ട് തല ഇടയ്ക്കു മുൻപോട്ടും സൈഡിലേക്കും വെട്ടിക്കുന്ന ഒരവസ്ഥ...

അതിന്റെ കൂടെ എക്കിൾ വരുമ്പോൾ പുറപ്പെടുവിക്കുന്ന പോലെ ഉള്ള ശബ്ദം കൂടെ ആയാലോ....

അതെ ഈ അവസ്ഥ ഉള്ള നായികാ കഥാപാത്രം,  ഈ രോഗം മൂലം അവളെ ചെറുപ്പത്തിൽ പല സ്‌കൂളുകാരും ഒഴിവാക്കുന്നു, അങ്ങനെ ചെറുപ്പം മുതൽ സമൂഹത്തിലെ കളിയാക്കലുകൾ ഏറ്റാണ് അവൾ വളർന്നത്

എന്നാൽ അവളെ ഏറ്റെടുക്കാൻ ഒരധ്യാപകൻ ഉണ്ടായി തന്മൂലം ഒരു സ്‌കൂളും ഉണ്ടായി....
വളർന്നപ്പോൾ അവൾക്കു അധ്യാപിക ആവാൻ മോഹം എന്നാൽ ഈ രോഗാവസ്ഥ ഉള്ള അവളെ അധ്യാപിക ആക്കാൻ ഒരു സ്‌കൂളും തയ്യാറായില്ല...

അവസാനം അവളുടെ മുൻപിൽ ഒരു വഴി തെളിയുന്നു...

ഒരു സ്കൂളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കുറച്ചു കുട്ടികളെ നേരെ ആക്കി കഴിവ് തെളിയിക്കാൻ ഒരവസരം...

പക്ഷെ അവളെ കാത്തിരുന്നത് ഒരായിരം പ്രശ്നങ്ങൾ ആയിരുന്നു....

കൂടുതൽ കണ്ടു തന്നെ നിങ്ങൾ അറിയുക....


റാണി മുഖർജിയുടെ തകർപ്പൻ അഭിനയം...

പിന്നെ ഒരധ്യാപകൻ എങ്ങനെ ആവണം എന്നു നമുക്ക് കാണിച്ചു തരുന്നു ഈ ചിത്രം.....




0 Comments:

Post a Comment

Search This Blog

Powered by Blogger.