വരത്തൻ മലയാളം മൂവി തൃശൂർ പൂരത്തിന്റെ മേളത്തെക്കുറിച്ച് കേട്ടിട്ടില്ലേ.. പതിയെ കൊട്ടി തുടങ്ങി,  കുറച്ചു കഴിഞ്ഞു മേളം മുറുകും,  കൊട്ടിത...

Home » » Varathan

Varathan

വരത്തൻ
മലയാളം മൂവി



തൃശൂർ പൂരത്തിന്റെ മേളത്തെക്കുറിച്ച് കേട്ടിട്ടില്ലേ..
പതിയെ കൊട്ടി തുടങ്ങി,  കുറച്ചു കഴിഞ്ഞു മേളം മുറുകും,  കൊട്ടിത്തകർത്തു മേളം അവസാനിക്കുന്നു...


അതെ പോലെ തന്നെയാണ് ഈ ഫിലിം

പതിഞ്ഞ തുടക്കം,  എന്തോ വരാനുള്ള സൂചന നൽകി മുറുകിയ ഇടവേള,  കൊട്ടിത്തകർത്ത ക്ലൈമാക്സ്‌.....

വിദേശത്ത് ജോലി ചെയ്യുന്ന നായകനും നായികയും അവിടെ ഉള്ള ജോലി പോയതിനു ശേഷം നാട്ടിൽ എത്തുന്നു,  നാട്ടിലെ നായികയുടെ സ്വത്തിലെ ഒരു എസ്റ്റേറ്റിൽ എത്തുന്ന അവർക്കു അവിടെ ചുറ്റും ഉള്ളവരിൽ നിന്നും നേരിടേണ്ടി വരുന്ന അനുഭവങ്ങൾ ആണ് ചിത്രം പറയുന്നത്

സസ്പെൻസ് ത്രില്ലെർ മൂവി അല്ല, ത്രില്ലെർ മൂവി ഗണത്തിൽ പെടുത്താം....

സ്വന്തം അമ്മയെയും  ഭാര്യയെയും, പെങ്ങന്മാരെയും സ്ത്രീകൾ ആയി കണ്ടു തങ്ങളോട് ചേർത്ത് നിർത്തിയിട്ടു, അവരുടെ മേലെ മറ്റാരുടെ എങ്കിലും നോട്ടം എത്തിയാൽ അതിനെതിരെ പ്രതികരിച്ചിട്ട് അന്യ സ്ത്രീകളെ എല്ലാം മറ്റു കണ്ണുകളോട് കൂടി നോക്കി കാണുന്ന ചില മലയാളികളുടെ സദാചാരമൂല്യത്തിലേക്കുള്ള ഒരെത്തി നോട്ടം ആണ് ഈ ചിത്രം

ക്ലൈമാക്സിന്റെ കൊട്ടിക്കലാശം കുറച്ച് ഓവർ ആണെന്ന് ഒരു അഭിപ്രായം വന്നേക്കാം,  പക്ഷെ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ആഗ്രഹിച്ച ക്ലൈമാക്സ്‌ തന്നെ ആയിരുന്നു....

5 വയസ്സിൽ താഴെ ഉള്ള കുട്ടികളും ആയി നല്ല സ്‌പീക്കർ സിസ്റ്റം ഉള്ള തീയറ്ററിൽ പോയാൽ അവര് ചിലപ്പോൾ നിങ്ങളെ ഫിലിം മുഴുവൻ കാണിക്കുമോ എന്ന് ഡൌട്ട് ഉണ്ട്...

വെറൈറ്റി പ്രതീക്ഷിച്ചു പോവരുത്, സസ്പെൻസ് പ്രതീക്ഷിച്ചും പോവരുത്, ബോറടിക്കില്ല, തൃപ്തി തരും......

7. 5/10



1 Comments:

Search This Blog

Powered by Blogger.