പടയോട്ടം ജയസൂര്യയുടെ ആട് 2, ഇടി എന്നീ ചിത്രങ്ങൾ പോലെ കഥയ്ക്ക് വലിയ പ്രാധാന്യം കൊടുക്കാത്ത ആളുകളെ രസിപ്പിക്കാൻ വേണ്ടി അണിയിച്ചൊരുക്കിയ ഒര...

Home » » Padayottam

Padayottam

പടയോട്ടം


ജയസൂര്യയുടെ ആട് 2, ഇടി എന്നീ ചിത്രങ്ങൾ പോലെ കഥയ്ക്ക് വലിയ പ്രാധാന്യം കൊടുക്കാത്ത ആളുകളെ രസിപ്പിക്കാൻ വേണ്ടി അണിയിച്ചൊരുക്കിയ ഒരു ഫിലിം...
പുട്ടിനു തേങ്ങാപ്പീര എന്നത് പോലെ ഇടയ്ക്കിടക്ക് അത്യാവശ്യം ചിരിക്കാൻ വേണ്ട വിഭവങ്ങൾ ഉണ്ട്

തിരുവനന്തപുരത്ത്  ചെറിയ ജോലികളും അല്ലറ ചില്ലറ അടിയും ഇടിയും ഒക്കെ ആയി നടക്കുന്ന ദിലീഷ് പോത്തൻ, സൈജു കുറുപ്പ് and ടീം,  അവരുടെ കൂട്ടത്തിൽ  ഒരുത്തനെ ഒരു നിസാര കാര്യത്തിന് ആരോ തല്ലിയിട്ടു പോവുന്നു...

തിരിച്ചു തല്ലുമെന്നു കൂട്ടുകാരന് വാക്കും കൊടുത്തു പുറപ്പെട്ടപ്പോൾ ആണ് തല്ലിയവൻ കാസറഗോഡ്കാരൻ ആണെന്ന് ഇവർ അറിഞ്ഞത് അതുകൊണ്ട് അത്രയും ദൂരം പോയി തല്ലാൻ ഇവർ നാട്ടിൽ തന്നെ ഉള്ള മറ്റൊരു ഗുണ്ടയുടെ (ബിജു മേനോൻ )സഹായം തേടുന്നു...

പിന്നീട് ഇവർ ഒരുമിച്ചു നടത്തുന്ന രസകരമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം....


ഇടി എന്ന ചിത്രത്തേക്കാൾ നല്ല ചിത്രമാണ് എന്നാൽ  ആട് 2 എന്ന ചിത്രത്തിന്റെ അത്രയും ഇല്ല താനും


ഇടയ്ക്ക് നല്ല ലാഗ് അനുഭവപ്പെട്ടു,   ക്ലൈമാക്സ്‌  രസിപ്പിച്ചു....

ഒരു ആവറേജ് കോമഡി മൂവി
5.5/10


0 Comments:

Post a Comment

Search This Blog

Powered by Blogger.