തീവണ്ടി ഒരു സിഗരറ്റ് പുകയുടെ മണത്തിൽ ഭൂമിയിലേക്ക് ജീവൻ വെച്ചു കടന്നു വന്ന ബിനീഷ് എന്ന നായക കഥാപാത്രം,  അവന്റെ ലൈഫിൽ അവൻ എന്തിനേക്കാളും പ്...

Home » » Theevandi

Theevandi

തീവണ്ടി

ഒരു സിഗരറ്റ് പുകയുടെ മണത്തിൽ ഭൂമിയിലേക്ക് ജീവൻ വെച്ചു കടന്നു വന്ന ബിനീഷ് എന്ന നായക കഥാപാത്രം,  അവന്റെ ലൈഫിൽ അവൻ എന്തിനേക്കാളും പ്രാധാന്യം കൊടുത്തിരുന്നത് പുകവലിക്ക് ആയിരുന്നു,  കുടുംബ ബന്ധത്തെക്കാളും, കാമുകിയേക്കാളും എല്ലാം അവനു  വലുത് സിഗരറ്റ് എന്ന ലഹരി ആയിരുന്നു,
സിഗരറ്റ് എല്ലാം നശിപ്പിക്കും എന്ന അവസ്ഥയിൽ  ജീവിതം നഷ്ടപ്പെട്ടു തുടങ്ങിയ ഒരുവൻ  ജീവിതത്തിലേക്ക്  തിരിച്ചു വരാൻ ശ്രെമിക്കുന്നതാണ് ഈ ചിത്രം..
അതിൽ അവൻ വിജയിക്കുമോ അതോ ലഹരി വിജയിക്കുമോ എന്ന് ചിത്രം കണ്ടു നിങ്ങൾ മനസിലാക്കുക

പ്രമേയം ഇങ്ങനെ ആണെങ്കിലും പ്രേക്ഷകരെ വളരെ രസിപ്പിക്കുന്ന രീതിയിൽ ആണ് ചിത്രം എടുത്തിരിക്കുന്നത്,  നാട്ടിൻ പുറത്തെ കാഴ്ചകളും,  അതിമനോഹരമായ ഗാനങ്ങളും ചിത്രത്തിന്റെ മോഡി കൂട്ടിയിരിക്കുന്നു...

First ഹാഫിലെ ചെറിയ ഒരു ലാഗ് ഒഴിച്ച് നിർത്തിയാൽ വളരെ മനോഹരമായ ഒരു കോമഡി entertainer ആണ് ചിത്രം
ടോവിനോ മലയാളത്തിലെ മുൻ നിരയിലേക്കുള്ള യാത്രയിൽ ആണെന്ന് നിസ്സംശയം പറയാം....


7.5/10



0 Comments:

Post a Comment

Search This Blog

Powered by Blogger.