Khoj 2017 Bengali Movie കുന്നിൽ താഴ്‌വരയിൽ ഉള്ള ഒരു വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേട്ടു എന്നു ഒരു ഫോൺ കോൾ കിട്ടിയതിന്റെ അടിസ്ഥ...

Home » » Khoj 2017

Khoj 2017

Khoj 2017
Bengali Movie

കുന്നിൽ താഴ്‌വരയിൽ ഉള്ള ഒരു വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേട്ടു എന്നു ഒരു ഫോൺ കോൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് അവിടെ എത്തുന്നു,  അവിടെ എത്തിയ അവരെ വീട്ടുടമസ്ഥനായ ഡോക്ടർ അത്ര രസത്തിൽ അല്ല വരവേറ്റത്, ഒച്ച കേട്ടത് തന്റെ ഭാര്യയുടെ ആണെന്ന് അയാൾ പറഞ്ഞു, അവർക്ക് അസുഖം ആയതിനാൽ നിലവിളിച്ചതാണെന്നു അയാൾ പറയുകയും മറ്റാരെയും വീട്ടിൽ കയറാൻ അയാൾ സമ്മതിക്കാതെ ഇരിക്കുകയും ചെയ്യുന്നു...

ഇയാൾ അറിയാതെ പോലീസ് ചുറ്റുവട്ടത്തിലുള്ള വീടുകളിൽ അന്നോഷിച്ചു, അപ്പോൾ അറിയാൻ കഴിഞ്ഞത് ഇടയ്ക്കിടെ അവിടെ നിന്നും ഒരു സ്ത്രീയുടെ ഒച്ച കേൾക്കാറുണ്ട് എന്നാണ് പക്ഷെ അവരാരും ആ സ്ത്രീയെ കണ്ടിട്ടും ഇല്ല.....

പിറ്റേ ദിവസം ഡോക്ടർ തന്റെ ഭാര്യയെ രാത്രി കാണാതായി എന്നുള്ള പരാതിയുമായി സ്റ്റേഷനിൽ എത്തുന്നു....

വീട് പരിശോധിച്ച പൊലീസിന് ഒരു സ്ത്രീ അവിടെ താമസിക്കുന്നുണ്ടായിരുന്നു എന്നുള്ള വിശ്വാസം വരുന്നില്ല,  എന്നാൽ ഡോക്ടർ പരാതിയിൽ ഉറച്ചു നിൽക്കുകയും മറ്റു കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാവാതെ വരുകയും ചെയ്യുന്നു....



ശരിക്കും അങ്ങനെ ഒരു സ്ത്രീ അവിടെ ഉണ്ടോ?

 അതോ ഡോക്ടർ മറ്റെന്തെങ്കിലും ഒളിപ്പിക്കുക ആണോ?


ഇതിനുള്ള ഉത്തരം ആണ് ഈ സസ്പെൻസ് ത്രില്ലെർ നമുക്ക് കാണിച്ചു തരുന്നത്...


കുറ്റാന്നോഷണ മൂവീസ്, സസ്പെൻസ് ത്രില്ലെർ മൂവീസ് ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണീ ചിത്രം




0 Comments:

Post a Comment

Search This Blog

Powered by Blogger.