സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ചിത്രത്തിന്റെ നിർമാണത്തിന്റെ കൂട്ടത്തിൽ ലിജോ ജോസ് പല്ലിശ്ശേരിയുടെയും, ചെമ്പൻ വിനോദിന്റെയും പേര് കണ്ടത് കൊണ...

Home » » Swathanthryam Ardharathriyil

Swathanthryam Ardharathriyil

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ



ചിത്രത്തിന്റെ നിർമാണത്തിന്റെ കൂട്ടത്തിൽ ലിജോ ജോസ് പല്ലിശ്ശേരിയുടെയും, ചെമ്പൻ വിനോദിന്റെയും പേര് കണ്ടത് കൊണ്ടാണ് ആദ്യത്തെ ഷോയ്ക്ക് തന്നെ ഇതിന്റെ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്, കണ്ടു കഴിഞ്ഞപ്പോൾ സംവിധായകന് 100ൽ 100 മാർക്കും കൊടുക്കാൻ തോന്നി...


ജയിൽ മൂവീസ് ഒരുപാട് ഇംഗ്ലീഷിൽ ഇറങ്ങാറുണ്ടെങ്കിലും, മലയാളത്തിൽ നിന്നും ആ കൂട്ടത്തിൽ പെടുത്താവുന്ന ഒരു ചിത്രം, അതാണ്‌ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ


നായികയെ രക്ഷിക്കാനുള്ള ശ്രെമത്തിൽ ഒരു കുറ്റത്തിൽ അകപ്പെട്ടു ജയിലിലാവുന്ന നായകനും, അവിടെ അവനു സ്വന്തം ജീവനു ഭീഷണി വരുമ്പോൾ നിലനിൽപ്പിനായി അവൻ നടത്തുന്ന പോരാട്ടത്തിന്റെയും കഥയാണിത്.....


നായകൻ പെപെ,  വിനായകൻ, ചെമ്പൻ വിനോദ്, പിന്നെ അങ്കമാലി ഡയറീസിലെ കുറെ താരങ്ങളും ഇവരുടെ എല്ലാം അഭിനയ മികവുകൊണ്ട് സമ്പന്നമാണ് ചിത്രം...


ആക്‌ഷൻ  ഒരു രക്ഷയും ഇല്ല, അതി മനോഹരമായ ആക്‌ഷൻ രംഗങ്ങൾ....

ക്യാമറയും അഭിനന്ദനം അർഹിക്കുന്നു...



ക്രൈം മൂവീസ് ഇഷ്ടപ്പെടുന്നവർക്ക് ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക്, ഇതാ ഒരു അടിപൊളി ചിത്രം....

8.25/10



0 Comments:

Post a Comment

Search This Blog

Powered by Blogger.