സുഡാനി from നൈജീരിയ മലപ്പുറത്തെ ഒരു സെവൻസ് ഫുട്‌ബോൾ ക്ലബ്ബും, അവിടുത്തെ ക്ലബ്ബ് മാനേജരും ആ ക്ലബ്ബിൽ കളിക്കുന്ന നൈജീരിയൻ കളിക്കാരനും ഇ...

Home » » Sudani from Nigeria

Sudani from Nigeria

സുഡാനി from നൈജീരിയ



മലപ്പുറത്തെ ഒരു സെവൻസ് ഫുട്‌ബോൾ ക്ലബ്ബും, അവിടുത്തെ ക്ലബ്ബ് മാനേജരും ആ ക്ലബ്ബിൽ കളിക്കുന്ന നൈജീരിയൻ കളിക്കാരനും

ഇവർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ, കടപ്പാടിന്റെ, സങ്കടത്തിന്റെ  എല്ലാം കഥ ഫുട്‌ബോളിൽ ചാലിച്ചു നമ്മുടെ മുൻപിലേക്ക് എത്തിച്ചിരിക്കുന്നു.......
മനുഷ്യ ബന്ധങ്ങൾക്കു പ്രാധാന്യം നൽകി എടുത്തിരിക്കുന്ന ഈ ചിത്രം പലയിടത്തും നമ്മുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊഴിപ്പിക്കുന്നു.....

സൗബിൻ തന്റെ റോൾ യാതൊരു കൃത്രിമത്വവും ഇല്ലാതെ മനോഹരമാക്കിയിരിക്കുന്നു,  അതുപോലെ സൗബിന്റെ ഉമ്മയുടെയും അയലോക്കത്തെ ഉമ്മയുടെയും റോൾ ചെയ്തിരിക്കുന്നവരും കയ്യടി അർഹിക്കുന്നു.....

ഒരു പുതുമുഖ സംവിധായകനിൽ നിന്നും ഒരു മികവുറ്റ ചിത്രം നമുക്ക് ലഭിച്ചിരിക്കുന്നു....

8/10

റിയലിസ്റ്റിക് ചിത്രങ്ങൾ ഇഷ്ടപെടാത്ത, സൂപ്പർ ഹീറോ പടങ്ങളും,  ആഘോഷ പടങ്ങളും മാത്രം ആസ്വദിക്കുന്നവർ ഈ വഴിയേ പോവാതെ ഇരിക്കുന്നതാവും ഭംഗി...




0 Comments:

Post a Comment

Search This Blog

Powered by Blogger.